എൽഡിഎഫ‌് സർക്കാരിന്‌ അഭിനന്ദനം

കേരള മെഡിക്കൽ ആൻഡ‌് സെയിൽസ‌് റെപ്രസെന്റിവ‌്സ‌് അസോസിയേഷൻ(സിഐടിയു) ജില്ലാസമ്മേളനം കെ ബാബു എംഎൽഎ ഉദ‌്ഘാടനം ചെയ്യുന്നു


  പാലക്കാട‌് മെഡിക്കൽ റെപ്രസെന്ററ്റീവ‌്മാർക്ക‌് അടിസ്ഥാനവേതനം പ്രഖ്യാപിച്ച എൽഡിഎഫ‌് സർക്കാരിനെ കേരള മെഡിക്കൽ ആൻഡ‌് സെയിൽസ‌് റെപ്രസെന്റിവ‌്സ‌് അസോസിയേഷൻ(സിഐടിയു) ജില്ലാസമ്മേളനം അഭിനന്ദിച്ചു. ഔഷധങ്ങൾക്കും ചികിത്സാ ഉപകരണങ്ങൾക്കുമുള്ള ജിഎസ‌്ടി പിൻവലിക്കണമെന്ന‌് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  പി മുരളി നഗറിൽ(എൻഎംആർ ഹാൾ) പ്രതിനിധി സമ്മേളനം  കെ ബാബു എംഎൽഎ  ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് വി ടി സനോജ‌് പതാക ഉയർത്തി.  കെഎംഎസ‌്ആർഎ സംസ്ഥാന പ്രസിഡന്റ‌് കെ എം സുരേന്ദ്രൻ  സംഘടനാറിപ്പോർട്ട‌് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് മനോജ‌് പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി തോമസ‌് മാത്യു , കെ വി സുരേന്ദ്രൻ, പി മോഹനകൃഷ‌്ണൻ, യൂനസ‌്, കൃഷ‌്ണകുമാർ‌, ശ്രീജിത്ത‌് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ‌്തു. മരുന്നുകളുടെ ഓൺലൈൻ മാർക്കറ്റിങ‌് അവസാനിപ്പിക്കണം, വാലസ‌് ഔഷധക്കമ്പനിയുടെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാവാഹികൾ: വി ടി സനോജ‌്(പ്രസിഡന്റ‌്), മനോജ‌് ( സെക്രട്ടറി).   Read on deshabhimani.com

Related News