65സെന്റ് സ്ഥലം പ്രളയകേരളത്തിന്ആലത്തൂർ പ്രളയകേരളത്തെ കൈപിടിച്ചുയർത്താൻ വേണുവും കുമാരിയും നൽകിയത് തങ്ങളുടെ 65 സെന്റ് സ്ഥലം.  തേങ്കുറുശി– 2 വില്ലേജിൽ വെമ്പല്ലൂർ മരുതിക്കാവ് ചിമ്പച്ചാല വേണുവാണ് ഭാര്യ കുമാരിയുടെ പേരിലുള്ള 65 സെന്റ് സ്ഥലം പ്രളയദുരിതബാധിതർക്കായി നൽകിയത്. പാരമ്പര്യകർഷകനാണ‌്.  ബുധനാഴ‌്ച രാവിലെ വില്ലേജ് ഓഫീസർ വിജിതയെ വിളിച്ച‌്ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി ആലത്തൂർ മിനി സിവിൽ സ്റ്റേഷനിലെത്തിയ മന്ത്രി എ കെ ബാലന് അരിയക്കോട് മുരിങ്ങമല റോഡിനടുത്തുള്ള 65 സെന്റ് സ്ഥലത്തിന്റെ പ്രമാണം കൈമാറി. Read on deshabhimani.com

Related News