നവകേരള നിർമിതിക്ക്‌ നാടൊന്നാകെ ആദ്യദിനം ലഭിച്ചത്‌ 72 ലക്ഷവും 1.25 ഏക്കർ ഭൂമിയും

15 സെന്റ്‌ ഭൂമിയുടെ രേഖകൾ നൽകിയ എടപ്പാൾ കോലൊളമ്പ‌് സ്വദേശി ദേവാനന്ദനെ മന്ത്രി എ കെ ബാലൻ അഭിനന്ദിക്കുന്നു


  ഒറ്റപ്പാലം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് വിഭവസമാഹാരണത്തിന്‌ തുടക്കമായി.  മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാണ്‌  സമാഹരണം. ചൊവ്വാഴ്‌ച മാത്രം 72 ലക്ഷം രൂപയും 1.25  ഏക്കർ ഭൂമിയുമാണ്‌ സംഭാവനയായി ലഭിച്ചത്‌.  പട്ടാമ്പിയിലും ഒറ്റപ്പാലത്തും മന്ത്രി നടത്തിയ  ക്യാമ്പിലാണ്‌ പാലക്കാടിന്റെ   സ്്‌നേഹപ്രവാഹം ഒഴുകിയെത്തിയത്‌.  രണ്ടിടത്തേയും താലൂക്ക് കോൺഫറൻസ് ഹാളിലായിരുന്നു രാവിലെ 11 മുതൽ ക്യാമ്പ് സംഘടിപ്പിച്ചത്‌.   പൊതുജനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് സഹായം സ്വീകരിച്ചു.     പട്ടാമ്പി   പട്ടിത്തറ വില്ലേജിലെ കോട്ടേപ്പാടത്തുള്ള 15 സെന്റ‌് സ്ഥലം എടപ്പാൾ കോലൊളമ്പ‌് സ്വദേശി ദേവാനന്ദൻ   സംഭാവന നൽകി. സ്ഥലത്തിന്റെ രേഖകൾ  മന്ത്രി ഏറ്റുവാങ്ങിയാണ്‌  ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഒറ്റപ്പാലം  തൃക്കടീരി ആശാരിത്തൊടി അബ്ദുഹാജി 1.10 എക്കർ ഭൂമിയാണ്‌ നാടിന്‌ കരുതലായി നൽകിയത്‌. ഇതോടൊപ്പം കൂറ്റനാട് മോഡൽ ഹോസ്പിറ്റൽ ഉടമ ഡോ.എം രാമകൃഷ്ണൻ രണ്ട‌് ഏക്കർ ഭൂമി ദുരിതാശ്വാസ നിധിയിലേക്ക‌്സംഭാവന  നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വൈകാതെ രേഖകൾ ഏറ്റുവാങ്ങുമെന്നും  താഹസിൽദാർ കാർത്യായനീദേവി മന്ത്രിയെ അറിയിച്ചു.    തൃത്താല  പഞ്ചായത്ത്അഞ്ച‌് ലക്ഷം, പട്ടാമ്പി എംഇഎസ് ഇന്റർ നാഷണൽ സ്‌കൂൾ രണ്ട് ലക്ഷം, പട്ടാമ്പി സേവന ആശുപ്രതി  1.5 ലക്ഷം രൂപയും കൈമാറി.തൃത്താല  മുൻ എംഎൽഎ ടി പി കുഞ്ഞുണ്ണി തന്റെ ഒരു മാസത്തെ പെൻഷൻ തുകയും സംഭാവന ചെയ്തു. കപ്പൂരിലെ ഭിന്നശേഷിക്കാരനായ സുബ്രഹ്മണ്യൻ നാല് മാസത്തെ പെൻഷൻ തുകയാണ്‌ നൽകിയത്‌.  കുമരനെല്ലൂർ സ്വദേശി ഹംസ  തന്റെ ചായക്കടയിൽ   നടത്തിയ പ്രചരണത്തിനൊടുവിൽ ഒരു ദിവസം കൊണ്ട്‌   സമാഹരിച്ച  6000 രൂപ  ദുരിതാശ്വാസനിധിയിലേക്ക് കൈമറി. പട്ടാമ്പി കേദാരത്തിൽ ഇ ദാമോദരൻ നമ്പൂതിരിയും ഭാര്യ ഐ എം സുമയും ഒരു മാസത്തെ പെൻഷൻ സംഭാവന ചെയ്തു. പുറമേ മറ്റു വ്യക്തികളും തങ്ങൾക്ക് കഴിയാവുന്ന സഹായങ്ങളുമായി എത്തിയിരുന്നു. 30 ലക്ഷത്തോളം രൂപയും 15 സെന്റ് സ്ഥലവും പട്ടാമ്പിയിൽ നിന്ന്‌ മാത്രം സമാഹരിക്കാനായി.മന്ത്രിക്ക് പുറമേ  കലക്ടർ ഡി ബാലസുബ്രഹ്മണ്യൻ, യുവജനക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി  ഡോ. ജയതിലക്, എംഎൽഎ മാരായ മുഹമ്മദ് മുഹസിൻ, വി ടി ബലറാം, നഗരസഭാചെയർമാൻ കെഎസ്ബിഎ തങ്ങൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ ഉണ്ണികൃഷ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻപി വിനയകുമാർ മറ്റു ജനപ്രതിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു ഒറ്റപ്പാലം  ചുനങ്ങാട് വിശാലത്തിൽ സി സി രാജന്റെ മകൻ വിജേഷ് –അഞ്ജു എന്നിവരുടെ വിവാഹസൽക്കാര ചടങ്ങുകൾ മാറ്റിവച്ച തുകയായ 50,000 രൂപയും തൃശൂർ സ്വദേശി കമല രുദ്രൻ ഒരു ലക്ഷം രൂപയും ഷൊർണൂർ കേരളീയ ആയുർവേദ സമാജം ഒരു ലക്ഷം രൂപയും ചെറുതുരുത്തി പിഎൻഎൻഎം  ആയുർവേദ കോളേജ് 1.2 ലക്ഷം രൂപയും, ഒറ്റപ്പാലം നമ്പൂതിരി മഹാസഭ ഒരു ലക്ഷം രൂപയും ഒറ്റപ്പാലം ചേംബർ ഓഫ‌്  കൊമേഴ്സ് 50,000 രൂപയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓൺ ഫണ്ടിൽനിന്ന് പത്തു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയമായ 13,660 രൂപയും ഒറ്റപ്പാലം ലക്ഷ്മീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ് മെന്റ്, വിദ്യാർഥികൾ, സ്റ്റാഫ് എന്നിവർ സമാഹരിച്ച 1.5 ലക്ഷം രൂപയും ഒറ്റപ്പാലംഎൻ എസ് എസ് ട്രെയിനിങ‌് കോളേജിലെ പൂർവ വിദ്യാർഥികൾ സമാഹരിച്ച 16,000 രൂപയും നൽകി. ഇതിലൂടെ ഒറ്റപ്പാലത്ത്‌ നിന്ന്‌ മാത്രം സംഭാവനയായി ലഭിച്ചത്‌ 42 ലക്ഷം രൂപയാണ്‌്‌.    നഗരസഭ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരിയും ഭാര്യയും 60,000 രൂപയും വൈസ‌്ചെയർപേഴ‌്സൺ 12000 രൂപയും നൽകി. ചെക്ക്/ഡി ഡി, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചോ ഓൺലൈൻ ട്രാൻസ്ഫർ മുഖേനയോയാണ‌് പണം സ്വീകരിച്ചത്.   സംഭാവന നൽകിയവർക്ക് രശീതികൾ നൽകാനും സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് എന്നിവയുടെ പ്രത്യേകം കൗണ്ടർ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ ഉണ്ടായി. കലക്ടർ ഡി ബാലമുരളി, നഗരസഭാ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമൻ, തഹസിൽദാർ എസ് ബിജു, ഷീല, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ഒറ്റപ്പാലത്ത്‌  പങ്കെടുത്തു   Read on deshabhimani.com

Related News