ദുരിതാശ്വാസ പാഴ‌്സലുകൾ തട്ടിയെടുക്കാൻ ലീഗും സേവാഭാരതിയും  പാലക്കാട‌് ദുരിതാശ്വാസ ക്യാമ്പിലേക്ക‌് വിതരണം ചെയ്യാൻ കലക്ടറുടെ പേരിൽ ഷൊർണൂർ റെയിൽവേ സ‌്റ്റേഷനിലെത്തിയ പാഴ‌്സലുകൾ തട്ടിയെടുക്കാൻ സേവാഭാരതിയുടെയും മുസ്ലിംലീഗിന്റെയും ശ്രമം. മുൻമന്ത്രികൂടിയായ ലീഗ‌് നേതാവ‌് ഇടപെട്ട‌് സാധനങ്ങൾ വിട്ടുകൊടുക്കണമെന്ന‌് ഭീഷണി ഉയർത്തിയെന്നാണ‌്  ആക്ഷേപം. ഇതോടെ പാഴ‌്സലുകൾ കലക്ടർ കസ‌്റ്റഡിയിലെടുത്തു. സർക്കാർ നിർദേശപ്രകാരം ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം കലക്ടർക്ക‌് മാത്രമാണ‌്.  രേഖകൾ പ്രകാരം കലക്ടറുടെ പേരിലാണ‌് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ളതെന്ന‌് രേഖപ്പെടുത്തി പാഴ‌്സലുകൾ എത്തിയതെങ്കിലും  പാഴ‌്സലുകളിലൊന്നിൽ മുസ്ലിംലീഗിന്റെ പേര‌് രേഖപ്പെടുത്തിയിട്ടുണ്ടെന്ന‌് ലീഗ‌്കാരും  മറ്റൊരു പാഴ‌്സലിൽ സേവാഭാരതിയുടെ പേര‌ുണ്ടെന്ന‌്    സേവാഭാരതി പ്രവർത്തകരും വാദിച്ചതോടെയാണ‌് കലക‌്ടർ വസ‌്തുക്കൾ കസ‌്റ്റഡിയിലെടുത്തത‌്‌. തർക്കമുന്നയിച്ചതോടെ ഈ പാഴ‌്സലുകൾ പൊട്ടിച്ച‌് പരിശോധിക്കാനായിട്ടില്ല. പാഴ‌്സലുകളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ളതെന്നല്ല, സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ദുരിതാശ്വാസക്യാമ്പിലേക്കുള്ള ഭക്ഷ്യവസ‌്തുക്കൾ ഉൾപ്പെടെ ശേഖരിക്കുന്നത‌് പാലക്കാട‌് ‘കിൻഫ്ര’യിലാണ‌്. റെയിൽമാർഗം ഷൊർണൂരിൽനിന്നാണ‌് ‘കിൻഫ്ര’യിലേക്ക‌് സാധനങ്ങൾ എത്തിക്കുന്നത‌്. പ്രശ‌്നത്തിൽ മതിയായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന‌് കലക്ടർ ഡി ബാലമുരളി അറിയിച്ചു.   Read on deshabhimani.com

Related News