കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പുറത്തിറക്കി  പാലക്കാട‌് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രോഡക്ട് കാറ്റലോഗ് പുറത്തിറക്കി. പാലക്കാട് ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ കയറ്റുമതി ഗുണനിലവാരമുള്ള വിവിധ  ഉൽപ്പന്നങ്ങളുടെ വിശദവിവരങ്ങളടങ്ങിയ കാറ്റലോഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശാന്തകുമാരി പ്രകാശനം ചെയ്തു.  കുടുംബശ്രീ ഉൽപ്പന്നങ്ങൾ സാധ്യമായിടത്തെല്ലാം എത്തിക്കാൻ നൂതന ശ്രമങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷൻ പ്രോഡക്ട് കാറ്റലോഗ് പുറത്തിറക്കിയത്.  ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ഗുമേന്മയുള്ള ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും വിലനിലവാരവും സംരംഭകരുടെ വിലാസവുമടക്കം കാറ്റലോഗിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട‌്.  മില്ലാ മിഷൻ കോ–ഓഡിനേറ്റർ പി സെയ‌്തലവി,  എഡിഎംസി എസ് വി പ്രേംദാസ് എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com

Related News