മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ ഫണ്ട‌് സമാഹരണം ഇന്നു മുതൽ പാലക്കാട‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഫണ്ട‌് സമാഹരിക്കുന്നതിന്റെ  ഭാഗമായി മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ ചൊവ്വാഴ‌്ച മുതൽ 14വരെ ധനസമാഹരണ ക്യാമ്പ‌് നടത്തും. ജില്ലയിലെ വിവിധ താലൂക്കുകളും കലക്ടറേറ്റും കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടക്കുക. ചൊവ്വാഴ‌്ച രാവിലെ ഒറ്റപ്പാലം താലൂക്കിലും ഉച്ചയ്ക്ക് പട്ടാമ്പി താലൂക്കിലും 12ന‌് രാവിലെ ആലത്തൂർ താലൂക്കിലും ഉച്ചയ്ക്ക് ചിറ്റൂരിലും  13ന് രാവിലെ പാലക്കാടും ഉച്ചയ്ക്ക് മണ്ണാർക്കാട് താലൂക്കിലുമാണ് പകൽ 11 മുതൽ ക്യാമ്പ്. 14ന് കലക്ടറേറ്റിൽ രാവിലെ പത്തു മുതൽ പകൽ ഒന്നു വരെയാണ് ക്യാമ്പ്.  കായിക‐ യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയ്തിലക്, കലക്ടർ ഡി  ബാലമുരളി, എല്ലാ ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും. 15ന് എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ധനസമാഹരണ ക്യാമ്പ് നടത്തും. പഞ്ചായത്ത്തല ക്യാമ്പിൽ എസ്ബിഐ, കനറാ ബാങ്ക് ജീവനക്കാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ഈ ക്യാമ്പുകളിൽ ചെക്ക്/ ഡി ഡി രൂപത്തിലോ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വഴിയോ ഓൺലൈൻ വഴിയോ പണമായോ തുക നൽകാം. പരമാവധി പണമായി നൽകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. Read on deshabhimani.com

Related News