ഹർത്താലിൽ ജില്ല നിശ്ചലമാകും



പാലക്കാട‌്  പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച‌് എൽഡിഎഫ‌് നേതൃത്വത്തിൽ തിങ്കളാഴ‌്ച രാവിലെമുതൽ തുടങ്ങുന്ന ഹർത്താലിൽ ജില്ല നിശ്ചലമാകും. വാഹനങ്ങൾ ഓടില്ല. സിഐടിയു അംഗങ്ങളായവർ വാഹനങ്ങൾ നിരത്തിലിറിക്കില്ലെന്ന‌് ഭാരവാഹികൾ അറിയിച്ചു. ഹോട്ടലുകൾ ഹർത്താലിന‌് പിന്തുണ അറിയിച്ച‌് അടച്ചിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട‌്. വിവിധ ട്രേഡ‌് യൂണിയനുകൾ ഞായറാഴ‌്ച വൈകിട്ട‌് പ്രാദേശിക കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ഹർത്താൽ ദിനമായ തിങ്കളാഴ‌്ച രാവിലെ പഞ്ചായത്ത‌് തലത്തിൽ പ്രകടനം നടത്തും.  നരേന്ദ്ര മോഡി സർക്കാർ ജനങ്ങളെയാകെ ദുരിതത്തിലാക്കി അവരുടെ പോക്കറ്റ‌് കൊള്ളയടിച്ച‌് കോർപ്പറേറ്റുകൾക്ക‌് നൽകുകയാണ‌്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയോടൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല‌് ഒടിക്കുകയാണ‌്. ദുരിതജീവിതം നയിക്കുന്ന ജനങ്ങൾ ഇതിനകം തന്നെ കേന്ദ്ര ബിജെപി സർക്കാറിനെതിരെ രംഗത്തുവന്നു. അതിന്റെ പ്രതിഫലനമാകും ഹർത്താൽ. ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ വി ചാമുണ്ണി അഭ്യർഥിച്ചു.   Read on deshabhimani.com

Related News