ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ കെ ബാലന്‍ വിലയിരുത്തിപാലക്കാട്  ജില്ലയിൽ അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മന്ത്രി എ കെ ബാലൻ ബന്ധപ്പെട്ട വകുപ്പ്മേധാവികൾക്ക് നിർദേശം നൽകി. ജില്ലയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കലക്ടറോട് റിപ്പോർട്ട് വാങ്ങുകയും മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവരുമായി ദുരിതാശ്വാസപ്രവർത്തനം സംബന്ധിച്ച് ചർച്ച ചെയ‌്തു. കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകി. ജനങ്ങളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റാനും ക്യാമ്പുകളിൽ മരുന്ന്, ഭക്ഷണം, ശുദ്ധജലം എന്നിവ എത്തിക്കാനും നിർദേശം നൽകി.  പൊലീസ്, ഫയർ ആൻഡ‌് റെസ‌്ക്യു, റവന്യൂ ഉദ്യോഗസ്ഥർക്ക് ഏരിയ തിരിച്ച് ക്യാമ്പുകളുടെ ചുമതല നൽകിയിട്ടുണ്ട്. ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് രണ്ട് ബോട്ടുകൾ എൻഡിആർഎഫ് മുഖേന ഏർപ്പാടാക്കി. വാട്ടർ അതോറിറ്റിയുടെ മലമ്പുഴയിലെ പ്രധാന പൈപ്പ‌് ലൈൻ തകർന്നതിനാൽ ശുദ്ധജലം ലഭ്യമാക്കാൻ സമാന്തരസംവിധാനം ഒരുക്കിയിട്ടുണ്ട്. പട്ടാമ്പി പാലത്തിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടം എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30ന് കലക്ടറേറ്റിൽ മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അടിയന്തര സുരക്ഷാനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News