സ്വയംചികിത്സ പാടില്ലപാലക്കാട‌് ജില്ലയിൽ എലിപ്പനിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം ഊർജിതമായി തുടരുന്നു. സ്വകാര്യആശുപത്രികളിലും സ്വകാര്യ പ്രാക്ടീഷണർമാരിൽനിന്ന‌ും ഡിഎംഒ ഒാഫീസ‌് പനിവിവരം ശേഖരിക്കുന്നുണ്ട‌്.  എലിപ്പനി പിടിപെട്ടാൽ സ്വയംചികിത്സ പാടില്ലെന്നും ഡിഎംഒ ഫീസ‌് അറിയിച്ചു. ശനിയാഴ‌്ച ഓങ്ങല്ലൂർ, നല്ലേപ്പിള്ളി, പാലക്കാട‌് ടൗൺ, മണ്ണാർക്കാട‌് എന്നിവിടങ്ങളിൽ നാല‌്പേർക്ക‌് എലിപ്പനി സ്ഥിരീകരിച്ചു. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ‌്. പകർച്ചവ്യാധിമരണം തടയാൻ കഴിഞ്ഞുവെന്നാണ‌് ജില്ലാ മെഡിക്കൽ ഓഫീസ‌് വിലയിരുത്തുന്നത‌്. പാടതത‌് കൃഷി ചെയ്യാൻ ഇറങ്ങുന്നവരും പ്രളയത്തിൽ വെള്ളത്തിലിറങ്ങിയവരും പ്രതിരോധമരുന്ന‌് കഴിക്കണമെന്ന‌് ഡിഎംഒ  അറിയിച്ചു. Read on deshabhimani.com

Related News