രാജസ്ഥാൻ സ്വദേശിയിൽനിന്ന് 3.43 കോടിയുടെ സ്വർണം പിടികൂടി

ഷൊർണൂർ റെയിൽവേ സ്്‌േറ്റഷനിൽ പിടികൂടിയ സ്വർണ്ണാഭരണങ്ങൾ


  ഷൊർണൂർ ഷൊർണൂർ റെയിൽവേ സ‌്റ്റേഷനിൽനിന്ന് 3.43 കോടി രൂപയുടെ സ്വർണവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാൻ നാഗൂർ കാർവായി രാംസ്വരൂപിനെ (26)ആണ‌് റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക‌്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 12 കിലോയോളം തങ്കം, 949.46 ഗ്രാം 916 സ്വർണാഭരണങ്ങളും കണ്ടെടുത്തു. തങ്കത്തിൽ പൊതിഞ്ഞ 100 ഗ്രാം തൂക്കമുള്ള 100 സ്വർണ ബിസ‌്കറ്റും, പ്രൈസ് ലിസ‌്റ്റോടുകൂടിയ 949.46 ഗ്രാം സ്വർണാഭരണങ്ങളുമാണ് പിടികൂടിയത്. ഇതിൽ 4 കമ്മൽ, 12 നെക്ലസ്, 12 വള എന്നിങ്ങനെയായിരുന്നു സ്വർണാഭരണങ്ങൾ. ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ചെന്നൈ എഗ്മൂർ മംഗലാപുരം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.  കോഴിക്കോടുള്ള ചില സ്വർണക്കടകളിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്ന സ്വർണമെന്നാണ‌് പൊലീസിനോട‌് ഇയാൾ പറഞ്ഞത്. റെയിൽവേ സിഐ കീർത്തി ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. റെയിൽവേ എസ്ഐ വനിൽകുമാർ, എഎസ്ഐ സക്കീർ അഹമ്മദ്, സിപിഒമാരായ സുരേഷ്, സതീഷ് കുമാർ, ജോസഫ്, റെയിൽവേ പ്രൊട്ടക‌്ഷൻ ഫോഴ്സ് എഎസ്ഐ സജു, സജി, സവീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News