369 കുടുംബങ്ങൾക്ക‌് കൂടി വിതരണം ചെയ‌്തുപാലക്കാട‌് ജില്ലയിൽ പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം തിങ്കളാഴ‌്ച 369 കുടുംബങ്ങൾക്ക‌് കൂടി വിതരണം ചെയ‌്തു. ബാങ്കുകളിലൂടെയാണ‌് വിതരണം. ഇതുവരെ 1956 പേർക്ക‌് ധനസഹായം നൽകി.  ആകെ 7244 കുടുംബങ്ങളാണ‌് പ്രളയബാധിതരെന്നാണ‌് ഇതുവരെ കണ്ടെത്തിയിട്ടുള്ളത‌്. ധനസഹായവിതരണം  തുടരുകയാണ‌്.  നേരത്തെ  1587 കുടുംബങ്ങൾക്ക‌് ബാങ്കിലേക്ക‌ുള്ള തുക നൽകിയിരുന്നു.  തിങ്കളാഴ‌്ചവരെ 1,95,60,000 രൂപയാണ‌് നൽകിയത‌്. താൽക്കാലിക ആശ്വാസമായാണ‌് പതിനായിരം രൂപ ധനസഹായം നൽകുന്നത‌്. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കും വെള്ളം കയറി ബന്ധുവീടുകളിൽ കഴിഞ്ഞവർക്കും തുക ലഭിക്കും. പലർക്കും ആധാർകാർഡും മറ്റു രേഖക‌ളും ബാങ്ക‌് പാസ‌്ബുക്കുകളും നഷ്ടപ്പെട്ടിട്ടുണ്ട‌്. ഇത‌് നൽകാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.  ക്യാമ്പുകൾ വിട്ടവർക്കാണ‌് ധനസഹായം നൽകുന്നത‌്. ജില്ലയിൽ ഇപ്പോൾ രണ്ട‌് ദുരിതാശ്വാസക്യാമ്പുകളാണ‌് ഉള്ളത‌്.  കഞ്ചിക്കോട‌് അപ‌്നാഘറിലും ആലത്തൂർ കിഴക്കഞ്ചേരി വിആർടി മംഗലംപാരിഷ‌് ഹാളിലുമാണ‌് ക്യാമ്പ‌്. ആകെ 112 പേരാണ‌് ക്യാമ്പുകളിലുള്ളത‌്. Read on deshabhimani.com

Related News