നെല്‍കര്‍ഷക സംഗമം ഇന്ന് പാലക്കാട് > ജില്ലയിലെ നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും   പരിഹാരം കാണാനുമുള്ള നെല്‍കര്‍ഷകസംഗമം വ്യാഴാഴ്ച നടക്കും. പകല്‍ 11ന് പാലക്കാട് ടൌണ്‍ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ്, ജില്ലാ സഹകരണബാങ്ക്, പ്രാഥമിക സഹകരണബാങ്കുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഗമമെന്ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  നെല്ല് സംഭരണം സഹകരണ മേഖലയെ ഏല്‍പ്പിക്കുന്നതിന് പദ്ധതിരേഖ മന്ത്രിക്ക് സമര്‍പ്പിക്കും. നെല്‍കര്‍ഷകസംഗമത്തില്‍ സമര്‍പ്പിക്കാനുള്ള പദ്ധതിരേഖ തയ്യാറാക്കാന്‍ കഴിഞ്ഞമാസം പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ്  പദ്ധതിരേഖ തയ്യാറാക്കിയത്. നെല്ല് അളന്നാലുടന്‍ കര്‍ഷകന് പണം ലഭിക്കുന്ന പദ്ധതിയും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം എന്ന ആശയവും ഇതില്‍നിന്നുള്ളതാണ്.  ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എമാരായ കെ വി വിജയദാസ്, കെ ഡി പ്രസേനന്‍, കെ കൃഷ്ണന്‍കുട്ടി, മുഹമ്മദ് മുഹസിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത്  പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും. പാഡികോ ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്രബോസ് പദ്ധതിരേഖ മന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കുമെന്നും എം കെ ബാബു പറഞ്ഞു. Read on deshabhimani.com

Related News