എൽഡിഎഫ‌് ഒപ്പ‌ുശേഖരണം ഇന്ന‌്പാലക്കാട‌് കഞ്ചിക്കോട‌് കോച്ച‌് ഫാക‌്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ‌്ച മണ്ഡല കേന്ദ്രങ്ങളിൽ ഒപ്പ‌ുശേഖരണം നടത്തും. കേന്ദ്ര സർക്കാരിന്റെ വാഗ‌്ദാന ലംഘനത്തിനെതിരെ എൽഡിഎഫ‌് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ‌് ഒപ്പുശേഖരണം.  ശേഖരിക്കുന്ന ഒപ്പു സഹിതം കേന്ദ്ര സർക്കാരിന‌് ഭീമ ഹർജിയായി നൽകും. സെപ‌്തംബർ 15,16,17 തീയതികളിൽ വാഹന പ്രചാരണജാഥയും ഒക‌്ടോബറിൽ റെയിൽവേ ഡിവിഷൻ ഒാഫീസ‌് ഉപരോധവും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഡിസംബറിൽ ഹർത്താൽ ആചരിക്കാനും എ‌ൽഡിഎഫ‌് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട‌്. Read on deshabhimani.com

Related News