കെഎസ‌്ആർടിസി സർവീസുകളിൽ നിയന്ത്രണം പാലക്കാട‌് ഡീസൽ ക്ഷാമമുള്ളതിനാൽ കെഎസ‌്ആർടിസി  ബസ‌് സർവീസുകൾക്ക‌് നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങി. ഒരേ റൂട്ടിൽ ഇടവേളകളില്ലാതെ കൂടുതൽ സർവീസ‌് നടത്തുന്നത‌ാണ‌് നിയന്ത്രിക്കുന്നത‌്. യാത്രക്കാരില്ലാതെ ഒാടുന്ന സർവീസുകളാണ‌് പരിമിതപ്പെടുത്തുന്നത‌്. പകൽ 11 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ ഇത്തരത്തിൽ കൂടുതൽ  ബസ‌് സർവീസ‌് ഉണ്ടാവില്ല. യാത്രക്കാരുടെ തിരക്ക‌് പരിഗണിച്ച‌് സർവീസ‌് ആരംഭിക്കും. കോയമ്പത്തൂർ, തൃശൂർ എന്നിവിടങ്ങളിലേക്കാണ‌് ഇത്തരം സർവീസ‌് നിയന്ത്രിക്കുക.  അതുപോലെ അനാവശ്യ ചെലവ‌് നിയന്ത്രിക്കാനും കർശന നിർദേശം നൽകിയതായി ജില്ലാ ട്രാൻസ‌്പോർട്ട‌് ഓഫീസർ ടി എ ഉബൈദ‌് പറഞ്ഞു. സർവീസുകൾ പൂർണമായും റദ്ദാക്കാതെ യാത്രക്കാർക്ക‌് ബുദ്ധിമുട്ടില്ലാത്തവിധം ട്രിപ്പുകൾ നിയന്ത്രിക്കുകയാണ‌്. 20 ശതമാനം സർവീസുകൾ റദ്ദാക്കണമെന്നാണ‌് നിർദേശമെങ്കിലും അതിനു  പകരം കോയമ്പത്തൂർ, തൃശൂർ ഭാഗങ്ങളിലേക്ക‌് പകൽസമയങ്ങളിലെ ആറ‌് ട്രിപ്പുകൾ കുറച്ചാണ‌് ചെലവ‌് ചുരുക്കുന്നത‌്.   Read on deshabhimani.com

Related News