എക്‌സൈസ് ജീവനക്കാര്‍ ഒരുമാസത്തെ വേതനം നല്‍കും

കെഎസ്‌ഇഎസ്‌എ യാത്രയയപ്പ്‌ സമ്മേളനവും ജനറൽ ബോഡിയും എ കെ അബ്ദുൽഹക്കീം ഉദ്‌ഘാടനംചെയ്യുന്നു


  മലപ്പുറം  ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ ഒരുമാസത്തെ വേതനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ  കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി  തീരുമാനിച്ചു.  മലപ്പുറം എക്‌സൈസ് ഭവനിൽ ചേർന്ന യാത്രയയപ്പ് യോഗവും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും എ കെ അബ്ദുൽ ഹക്കീം ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് വി കെ സൂരജ് അധ്യക്ഷനായി. എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ബെന്നി ഫ്രാൻസിസ് വിരമിച്ച ജീവനക്കാരൻ ടി വി സുരേന്ദ്രന് ഉപഹാരം നൽകി. സർവീസിലിരിക്കെ മരണപ്പെട്ട ശരീഫിന്റെ കുടുംബത്തിന് കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സഹായം കെഎസ്ഇഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ കൈമാറി. ജില്ലാ സെക്രട്ടറി എ പി ദിപീഷ്, കാസർകോട് ജില്ലാ സെക്രട്ടറി അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് കുമാർ, പ്രജോഷ് കുമാർ, പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസഫ് കുര്യൻ, റെജി തോമസ്, ജില്ലാ ട്രഷറർ ഷിബു ശങ്കർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News