തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ യുവാവിന് ശസ്ത്രക്രിയ ഇന്ന്

നിസാർ


  മേലാറ്റൂർ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി രക്ഷപ്പെടുത്തിയ എടത്തനാട്ടുകര കാപ്പുപറമ്പിലെ തെക്കുംപുറത്ത് നിസാറിന്റെ  ശസ്ത്രക്രിയ വെള്ളിയാഴ്ച നടക്കും.  പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിസാറിന്റെ ഇരുകാലുകളിലെയും എല്ലുകൾക്ക് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. ബുധനാഴ്ച രാത്രി 8 .20നുള്ള ഷൊർണൂർ നിലമ്പൂർ പാസഞ്ചറിൽനിന്ന‌് മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് നിസാർ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.  തീവണ്ടിയുടെ ചവിട്ടുപടിയും പ്ലാറ്റ്ഫോമിന്റെ കോൺക്രീറ്റും പൊളിച്ച് നീക്കി രാത്രി പത്തോടെയാണ് നിസാറിനെ പുറത്തെടുത്തത്. Read on deshabhimani.com

Related News