വീടുകളിൽ ഭക്ഷ്യവസ‌്തുക്കളെത്തിച്ച‌് പുലാമന്തോൾ പഞ്ചായത്ത‌്    പെരിന്തൽമണ്ണ പ്രളയക്കെടുതിക്കിരയായ എല്ലാ വീടുകളിലും പുലാമന്തോൾ പഞ്ചായത്ത‌് ഓണം ﹣ ബക്രീദ‌് കിറ്റുകളെത്തിച്ചു. വീട്ടിലേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളുമാണ‌് നൽകിയതെന്ന‌് പ്രസിഡ​ന്റ് വി പി മുഹമ്മദ‌് ഹനീഫ പറഞ്ഞു.  ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന എല്ലാവരും ഇതിനകം വീടുകളിലെത്തി. പഞ്ചായത്ത‌് മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരാണ‌് വീടുകൾ വൃത്തിയാക്കിയത‌്. പഞ്ചായത്ത‌് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ‌് കിണറുകളുടെ ഒന്നാംഘട്ട ക്ലോറിനേഷൻ നടത്തിയത‌്. Read on deshabhimani.com

Related News