‘ഇന്ന്' ഓണം‐ബക്രീദ് പതിപ്പ് പ്രകാശനം ചെയ്‌തുമലപ്പുറം ‘ഇന്ന‌് ’ ഇൻലൻഡ‌് മാസികയുടെ ഓണം‐ബക്രീദ‌് പതിപ്പ‌് പ്രസിദ്ധീകരിച്ചു. മാധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തിച്ച് അനൗപചാരികമായിട്ടായിരുന്നു പ്രകാശനം. 110 പേരുടെ രചനകൾ ഈ വിശേഷാൽ പതിപ്പിലുണ്ട്.വിലയോ വരിസംഖ്യയോ ഈടാക്കാതെ 37 വർഷമായി മണമ്പൂർ രാജൻബാബുവിന്റെ പത്രാധിപത്യത്തിൽ മുടങ്ങാതെ പ്രസിദ്ധപ്പെടുത്തുന്നതും ലിംക ബുക്ക്  ഓഫ് റെക്കോർഡ്‌സ് അംഗീകാരം നേടിയതുമാണ‌്മാസിക. ഓണം‐ബക്രീദ് പതിപ്പ് ഉൾപ്പെടെ ഒരുവർഷം മാസിക കിട്ടാൻ 50 രൂപയ്ക്ക് തപാൽ സ്റ്റാമ്പും (അഞ്ച് രൂപയുടെ 10 എണ്ണം) മേൽവിലാസവും ഒരു കവറിലിട്ട് അയച്ചാൽമതി. വിലാസം: പത്രാധിപർ, ഇന്ന് മാസിക, മലപ്പുറം 676 505. ഫോൺ: 9387475279. Read on deshabhimani.com

Related News