ശുചീകരണം അവധിദിവസങ്ങളിലും തുടരുംമലപ്പുറം ജില്ലയിൽ പ്രളയദുരിതം നേരിട്ട 968 വാർഡുകളിൽ  476 വാർഡുകളിലുള്ള വീടുകളുടെയും കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം പൂർത്തിയായെന്നും, അവധിദിനങ്ങളിലും  തുടരും. പരമാവധി ഒരാഴ്ചനീളുന്ന ശുചീകരണത്തിനുശേഷം പഞ്ചായത്ത് സെക്രട്ടറിമാർ അതത‌് പഞ്ചായത്തിലെ വാർഡുകൾ ശുചീകരിച്ചതായി റിപ്പോർട്ട് നൽകണം.വാർഡ് മെമ്പർ ചെയർമാനും ജെഎച്ച്‌ഐകൺവീനറുമായ വാർഡ്തല സാനിറ്റേഷൻ കമ്മിറ്റിക്കാണ് ചുമതല.   പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഓണം ബക്രീദ് അവധിദിവസങ്ങളിലും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിളിക്കാം. ഫോൺ: 0483 2734838. Read on deshabhimani.com

Related News