സിപിഐ എം ഫണ്ട് ശേഖരണം തുടങ്ങി  മലപ്പുറം  കേരളത്തെ നിശ്ശേഷം തകർത്തെറിഞ്ഞ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം നേതൃത്വത്തിലുള്ള ഫണ്ട് ശേഖരണം തുടങ്ങി.  പെരിന്തൽമണ്ണ ടൗണിൽ കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ ഫണ്ട് പിരിവ് ഉദ്ഘാടനംചെയ്തു.  ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരൻ, ഏരിയാ സെക്രട്ടറി വി രമേശൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ പി ഉണ്ണികൃഷ്ണൻ, എം കെ ശ്രീധരൻ, എം മുഹമ്മദ് സലീം, എം എം മുസ്തഫ, പി ഗോവിന്ദപ്രസാദ്, വി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.  പി കെ ഗ്രൂപ്പ്  ലക്ഷം രൂപ കൈമാറി മലപ്പുറം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ധനസമാഹരണത്തിന് മികച്ച പ്രതികരണം. പി കെ ഗ്രൂപ്പ‌് വക ഒരുലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ പി കെ ബാവ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന് നൽകി.  പുത്തനത്താണി കടുങ്ങാത്തുണ്ടിലെ വീട്ടിലെ ചടങ്ങിൽ സഹോദരങ്ങളായ പി കെ കുഞ്ഞോൻ, പി കെ കുഞ്ഞൂട്ടി, പി കെ മുത്തു, പി കെ അഷ്‌റഫ്, പി കെ ഹനീഫ, പി കെ നാസർ എന്നിവരും ബാവയ്ക്ക് ഒപ്പമുണ്ടായി.  ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ, ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ, കൽപകഞ്ചേരി ലോക്കൽ സെക്രട്ടറി കെ ഷാജി, ബ്രാഞ്ച് സെക്രട്ടറി എം പി രാജൻ എന്നിവരും പങ്കെടുത്തു. നാടെങ്ങും വിവിധ സ്‌ക്വാഡുകളായി ആരംഭിച്ച ധനസമാഹരണ പ്രവർത്തനം ഞായർ, തിങ്കൾ ദിവസങ്ങളിൽ  തുടരും.   Read on deshabhimani.com

Related News