അതിജീവനത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാരുണ്യവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മലപ്പുറം എംഎസ്്പി എൽപി സ്കൂളിലെ കുട്ടികൾ ക്ലാസ് ടീച്ചർക്ക് നൽകുന്നു


 മലപ്പുറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സ്‌കൂളുകളിൽനിന്ന് കരുണയുടെ പ്രവാഹം. സമ്പാദ്യക്കുടുക്ക പൊട്ടിച്ചും രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കിട്ടിയ പോക്കറ്റ് മണി കൂട്ടിവച്ചും കുട്ടികൾ പ്രളയ ദുരിതബാധിതരോടുള്ള സഹാനുഭൂതി പങ്കിട്ടു.  രാവിലെ സ്‌കൂളുകളിൽ അസംബ്ലി വിളിച്ചുചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനാധ്യാപകർ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ കത്തും അസംബ്ലിയിൽ വായിച്ചുകേൾപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലായി 1200 വിദ്യാലയങ്ങളും ഹൈസ്‌കൂൾ﹣ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 406 സ്‌കൂളുകളും അൺ എയ്ഡഡ് മേഖലയിൽ 250﹣ഓളം  സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്. കൂടാതെ, സിബിഎസ്ഇ﹣ഐസിഎസ്ഇ വിദ്യാലയങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന സംഭാവന നൽകി നവകേരള സൃഷ്ടിയിൽ അവരുടെ  പങ്കാളിത്തം ഉറപ്പിക്കുകയായിരുന്നു വിദ്യാർഥികൾ.    പണം നൽകാൻ കഴിയാത്ത കുട്ടികൾക്ക് ബുധനാഴ്ചകൂടി അവസരമുണ്ടെന്ന‌് വിദ്യാഭ്യാസ  അധികൃതർ അറിയിച്ചു. കുട്ടികളിൽനിന്ന് ലഭിച്ച തുകയുടെ പൂർണമായ കണക്ക്  15നേ ലഭ്യമാകൂ. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിലാണ് ഓരോ സ്‌കൂളും സംഭാവനയുടെ വിവരം  അപ് ലോഡ് ചെയ്യുന്നത്. Read on deshabhimani.com

Related News