ചേലേമ്പ്ര പഞ്ചായത്ത് 23,25,770 രൂപ കൈമാറി

ചേലേമ്പ്ര പഞ്ചായത്ത്‌ സമാഹരിച്ച 23,25,770 രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിന് പ്രസിഡന്റ് സി രാജേഷ് കൈമാറുന്നു


കൊണ്ടോട്ടി താലൂക്കിലെ ധനസമാഹരണയജ്ഞത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും വലിയതുക കൈമാറി ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്.  പഞ്ചായത്ത്‌ വാർഡുകളിൽനിന്ന് സമാഹരിച്ച  23,25,770 രൂപയാണ് പ്രസിഡന്റ് സി രാജേഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.  മന്ത്രി  കെ ടി ജലീല്‍ പ്രസിഡന്റ് സി രാജേഷിൽനിന്ന്  തുക സ്വീകരിച്ചു. ഇതിൽ 10 ലക്ഷംരൂപ തനത് ഫണ്ടിൽനിന്നും ബാക്കിതുക പൊതുജനങ്ങളിൽനിന്നും സമാഹരിച്ചതുമാണ്. മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡുകൾതോറും പ്രചാരണം നടത്തിയാണ് തുക സമാഹരിച്ചത്.  മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങിയത്. ധനസമാഹരണ യജ്ഞത്തിൽ വാഴയൂർ  പഞ്ചായത്ത് 10 ലക്ഷവും കൊണ്ടോട്ടി നഗരസഭ അഞ്ചുലക്ഷവും ബ്ലോക്ക് പഞ്ചായത്ത്‌ രണ്ടുലക്ഷവും നൽകി. നേരത്തെ ചേലേമ്പ്ര പഞ്ചായത്തിൽ നിന്ന് അഞ്ചുലക്ഷം രൂപക്കുള്ള വിഭവങ്ങൾ സമാഹരിച്ച് പ്രസിഡന്റിന്റെ  നേതൃത്വത്തിൽ ആലപ്പുഴയിലെ ദുരിതാശ്വസ ക്യാമ്പിലെത്തിച്ചിരുന്നു.  24ന് ആലപ്പുഴ കലക്ടറേറ്റിൽ മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനുമാണ്  വിഭവങ്ങൾ ഏറ്റുവാങ്ങിയത്.  ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കെ ജമീല, സ്റ്റാന്‍ഡി കമ്മിറ്റി ചെയർമാൻമാരായ സി ശിവദാസൻ, സി അബ്ദുൽ അസീസ്, അംഗങ്ങളായ കെ പി കുഞ്ഞുമുട്ടി, കെ ദാമോദരൻ, സി ശ്രീജിത്, സി കെ സുജിത്,  സെക്രട്ടറി സി സന്തോഷ്, അസി. സെക്രട്ടറി ഷീജ കെ  അഹമ്മദ്  തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News