ബസുകളെ പുറത്താക്കി ബസ് സ്റ്റാന്റിൽ കോൺ​ഗ്രസ് നേതാക്കളുടെ വാഹനങ്ങൾ

മലപ്പുറത്ത് നടന്ന കോൺഗ്രസ് നേതൃസംഗമത്തിനെത്തിയ പ്രവർത്തകരുടെ വാഹങ്ങൾ കോട്ടപ്പടി ബസ്‌സ്റ്റാന്റിൽ നിർത്തിയിട്ട നിലയിൽ


മലപ്പുറം ബസ് സ്റ്റാന്‍ഡ് കൈയടക്കി കോൺ​ഗ്രസ് നേതാക്കളുടെ വാഹനങ്ങൾ. നേതാക്കൾ  സ്വന്തം വാഹനങ്ങൾ ഇഷ്ടാനുസരണം ബസ് സ്റ്റാന്‍ഡിൽ പാർക്ക് ചെയ്തപ്പോൾ പൊതുജനം പെരുവഴിയിലിറങ്ങി.  ചൊവ്വാഴ്ച മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിൽ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത യോ​ഗത്തിനെത്തിയ നേതാക്കന്മാരാണ് യാത്രാബസുകളുടെ ട്രാക്കുകൾ കൈയടക്കി വാഹനങ്ങൾ പാർക്ക് ചെയ്തത്.  ബസുകൾ ട്രാക്കിലെത്താൻ വിഷമിച്ചതോടെ യാത്രക്കാർ ബുദ്ധിമുട്ടി. ചില ബസുകൾ സ്റ്റാന്‍ഡിലേക്ക് തന്നെ അടുത്തില്ല. Read on deshabhimani.com

Related News