കൊണ്ടോട്ടിയില്‍ സമാഹരിച്ചത് 64 ലക്ഷംമലപ്പുറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിനായി സംഘടിപ്പിച്ച താലൂക്ക്തല വിഭവസമാഹരണത്തിൽ മൂന്ന് മണിക്കൂറിനകം കൊണ്ടോട്ടിയിൽ പിരിച്ചെടുത്തത് 64,93,318 രൂപ. മന്ത്രി   കെ ടി  ജലീലിന്റെ നേതൃത്വത്തിൽ നടന്ന വിഭവസമാഹരണത്തിൽ വിദ്യാർഥികൾ, കർഷകർ, പാടശേഖരസമിതികൾ, വാട്‌സാപ്  കൂട്ടായ്മകൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, പൂർവവിദ്യാർഥി സംഘടനകൾ, ജനപ്രതിനിധികൾ, ആശുപത്രികൾ, വ്യാപാരികൾ, വ്യവസായികൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ തുടങ്ങി വിവിധ തുറകളിലുള്ള 157 പേർ പങ്കാളികളായി. മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ നടന്ന ചടങ്ങിൽ പി അബ്ദുൽഹമീദ് എംഎൽഎ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ,  നഗരസഭാ ചെയർമാൻ യു കെ മമ്മദിശ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, മുതുവല്ലൂർ  പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തിൽ, മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സലീം, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു,   കലക്ടർ അമിത് മീണ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ അബ്ദുൽകരീം, ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്,  തഹസിൽദാർ കെ ദേവകി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News