പ്രളയശേഷിപ്പായി ഒഴുകിയെത്തിയ ടാങ്ക‌്പരപ്പനങ്ങാടി വെള്ളമിറങ്ങിയപ്പോൾ തെളിഞ്ഞ കൗതുകശേഷിപ്പാണ‌് പരപ്പനങ്ങാടി മുനിസിപ്പൽ മൃഗാശുപത്രി കോമ്പൗണ്ടിലെ വലിയ കോൺക്രീറ്റ് ടാങ്ക്. അടുത്ത കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മത്സ്യം വളർത്താൻ നിർമിച്ച ടാങ്കാണ‌് വെള്ളപ്പൊക്കത്തിൽ  50 മീറ്റർ ദൂരേക്ക‌് ഒഴുകിയെത്തിയത‌്. പശുക്കളെ കെട്ടാൻ സ്ഥാപിച്ച വലിയ കമ്പികളിൽ തട്ടിയാണ‌് ഇതിന്റെ നിൽപ്പ്. കമ്പിയില്ലായിരുന്നെങ്കിൽ കയറ്റിച്ചാൽ പാടത്തേക്ക് നീങ്ങുമായിരുന്നു.  ആഗസ‌്ത‌് 16ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പ്രാഥമികാരോഗ്യകേന്ദ്രവും മൃഗാശുപത്രിയും മുങ്ങി. മൃഗാശുപത്രിയുടെ സൺഷൈഡുവരെ വെള്ളമെത്തി. മൃഗാശുപത്രി കോമ്പൗണ്ടിൽനിന്ന് ടാങ്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പഴയ സ്ഥാനത്തെത്തിക്കുകയെന്നത് ഏറെ ദുഷ‌്കരമാണ‌്. Read on deshabhimani.com

Related News