പ്രളയം: പുത്തരിക്കൽ ടൈൽ വർക്കേഴ്സ് ഇൻഡസ്ട്രിയലിന് ലക്ഷങ്ങളുടെ നഷ്ടംപരപ്പനങ്ങാടി പുത്തരിക്കൽ ടൈൽ വർക്കേഴ്സ് ഇൻഡസ്ട്രിയലിന് പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഓട് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിൽ അവിചാരിതമായുണ്ടായ കനത്ത നഷ്ടം വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയിരിക്കുന്നത്. 27 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതായി കണക്കാക്കുന്നത്. രണ്ടരലക്ഷം രൂപയുടെ പാലറ്റുകൾ ഒലിച്ചുപോയി. 120 ലോഡ് കളിമണ്ണാണ് നഷ്ടമായത്. ഇതിന് ഏഴര ലക്ഷത്തോളം രൂപ വേണം. കളിമണ്ണ് ലഭിക്കുന്നതിനായി ഏറെ പ്രയാസമനുഭവിക്കുന്ന മേഖലയാണ് ഈ വ്യവസായം.  19 ടൺ വിറകും നഷ്ടമായി. ഇതിന് 61,000 രൂപയോളം വില വരും. കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ, ഓഫീസ് ഫർണിച്ചർ, രജിസ്റ്ററുകൾ, വാട്ടർ ടാങ്ക്, മെസ്സിലെ പാത്രങ്ങൾ, നാളികേരം, അരി, പലവ്യജ്ഞനങ്ങൾ എന്നിവയെല്ലാം പ്രളയമെടുത്തതോടെ കമ്പനിയുടെ പ്രവർത്തനത്തെതന്നെ സാരമായി ബാധിച്ചു.  കമ്പനി വെള്ളത്തിൽ മുങ്ങിയതോടെയാണ് ഇത്രയും നഷ്ടമുണ്ടായത്. അധിക‌ൃതരുടെ സഹായമുണ്ടായില്ലെങ്കിൽ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ കടുത്ത പ്രതിസന്ധിയാണുണ്ടാകുകയെന്ന് ഭരണസമിതി പ്രസിഡന്റ് വേലായുധൻ പാലക്കണ്ടി പറഞ്ഞു.   Read on deshabhimani.com

Related News