മൊബൈൽ ആപ‌് തയ്യാറായാൽ പ്രാരംഭ പരിശോധനസ്വന്തം ലേഖകൻ മലപ്പുറം പ്രളയഭൂപടം തയാറാക്കാനുള്ള  പ്രവർത്തനം ഉടൻ തുടങ്ങും. ഡിസാസ്റ്റർ മാനേജ‌്മെന്റ‌് സെൽ തയാറാക്കുന്ന മൊബൈൽ ആ‌പ‌് ലഭ്യമാകുന്നതോടെ പ്രളയമേഖലയിലെ പ്രാരംഭ പരിശോധന ആരംഭിക്കും. അടുത്ത ദിവസംതന്നെ മൊബൈൽ ആപ‌് ഭൂപട നിർമാണത്തിന്റെ ചുമതലയുള്ള അതോറിറ്റിക്ക‌് ലഭ്യമാക്കും.  ചതുരശ്ര കിലോമീറ്ററിൽ ചുരുങ്ങിയത‌് നാലിടത്ത‌ാണ‌് പ്രളയജലവിതാനം അടയാളപ്പെടുത്തുക. വെള്ളംകയറിയ ആഴവും നീളവും പരിശോധിക്കും. ഈ പ്രദേശങ്ങളിലെ നിലവിലെ അവസ്ഥ മനസ്സിലാക്കാനുള്ള ചിത്രങ്ങളെടുക്കും. തുടർന്ന‌്, പ്രളയകാലത്തെ ആകാശച്ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കെടുതിയുടെ രൂക്ഷത തിട്ടപ്പെടുത്തും.  ജലവിതാനം അടയാളപ്പെടുത്തിയതിന്റെ റിപ്പോർട്ട‌് മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ‌് നൽകുക. ഭാവിയിൽ പ്രളയക്കെടുതി ഒഴിവാക്കാനാവശ്യമായ മാർഗനിർദേശവും പരിഹാരവും ശാസ‌്ത്രീയമായി കണ്ടെത്തും. പ്രളയഭൂപടം തയാറാക്കാൻ മുഖ്യചുമതലയുള്ള ജലകമീഷന്റെ നേതൃത്വത്തിലാണ‌് അന്തിമ രൂപരേഖ തയാറാക്കുക. പ്രളയമേഖലകളിലെ പരിശോധനയ‌്ക്കും മറ്റും സഹായിക്കാൻ ചില വകുപ്പുകൾക്ക‌് നിർദേശം നൽകിയിട്ടുണ്ട‌്. കാസർകോട്, കണ്ണൂർ, കോഴിക്കോട‌്, വയനാട‌്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ജലവിതാനം അടയാളപ്പെടുത്തുന്നതിനുള്ള ചുമതല ജലവിഭവ വികസന വിനിയോഗ കേന്ദ്ര (സിഡബ്ല്യുആർഡിഎം)ത്തിനാണ‌്. മധ്യ﹣തെക്കൻ കേരളത്തിൽ കേരള ഫോറസ്റ്റ‌് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ട‌് (കെഎഫ‌്ആർഐ), എംജി സർവകലാശാല എന്നിവക്കാണ‌് ചുമതല. Read on deshabhimani.com

Related News