മുഖ്യമന്ത്രിയെ അവഹേളിച്ച എംഎസ്എഫുകാരൻ അറസ‌്റ്റിൽമലപ്പുറം പ്രളയ ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട‌് വാട‌്സാപ്പിൽ മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റിട്ട എംഎസ്എഫ് ജില്ലാ കമ്മിറ്റിയം​ഗം അറസ‌്റ്റിൽ. ചാപ്പനങ്ങാടി വേർക്കോട്ട് അബ്ദുൽ വഹാബി (27)നെയാണ്  മലപ്പുറം പൊലീസ് അറസ‌്റ്റ‌്ചെയ‌്തത‌്. സിപിഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് നൽകിയ പരാതിയിലാണ് കേസെടുത്തത‌്. വഹാബിന്റെ മൊബൈൽ പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് സിഐ പ്രേംജിത്ത് പറഞ്ഞു. ‘ചാപ്പനങ്ങാടികാർ’ എന്ന 250‐ഓളം പേരുള്ള ​ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടത‌്.  രണ്ടാഴ്ചമുമ്പ് ചാപ്പനങ്ങാടി വട്ടപ്പറമ്പിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിൽ കയറി ആക്രമിച്ച കേസിലും വഹാബ് പ്രതിയാണ്.  സമൂഹ മാധ്യമങ്ങളിലൂടെ  മുമ്പും എൽഡിഎഫ്  നേതാക്കളെ  വ്യക്തിഹത്യചെയ‌്തിരുന്നു. Read on deshabhimani.com

Related News