ചികിത്സാ ക്യാമ്പ‌് യൂത്ത് ലീഗ് പ്രവർത്തകർ അലങ്കോലപ്പെടുത്തി  തിരൂരങ്ങാടി  പകർച്ചവ്യാധി ഭീഷണി നേരിടുന്ന പതിനാറുങ്ങൽ ആണിത്തറ ഭാഗത്ത് ആരോഗ്യവകുപ്പിന്റെ കീഴിൽ അടിയന്തര പ്രാധാന്യത്തോടെ നടത്തിയ ചികിത്സാ  ക്യാമ്പ‌്   യൂത്ത് ലീഗ് പ്രവർത്തകർ അലങ്കോലപ്പെടുത്തി.  പ്രദേശത്തെ അങ്കണവാടിയിൽ തുടങ്ങാനിരുന്ന ക്യാമ്പ് അസൗകര്യംമൂലം അടുത്തുള്ള സൗകര്യപ്രദമായ വീട്ടിലേക്ക് ചികിത്സാസംഘത്തിന്റെ ആവശ്യപ്രകാരം മാറ്റിയിരുന്നു. ഇതിൻെറ പേരിലാണ് യൂത്ത് ലീഗ് പ്രവർത്തകർ   ചികിത്സാസംഘത്തെ തടസ്സപ്പെടുത്തുകയും ക്യാമ്പ് അംഗങ്ങൾക്ക് ഒരുക്കിയിരുന്ന ഭക്ഷണമടക്കമുള്ളവ  നശിപ്പിക്കുകയുംചെയ്തത്. മണിക്കൂറുകളോളം ക്യാമ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് യൂത്ത‌് ലീഗ‌് സംഘം പിരിഞ്ഞത്. എലിപ്പനി ഭീഷണി നേരിടുന്ന പ്രദേശത്ത്‌ ഒന്നിച്ചുനിന്ന്‌ പ്രവർത്തിക്കുന്നതിന്‌ പകരം അക്രമം നടത്തുകയാണിവർ ചെയ്‌തത്‌. യൂത്ത്‌ ലീഗുകാർ  ചികിത്സാ  ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ  തിരൂരങ്ങാടി മേഖലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പി നിധീഷ് അധ്യക്ഷനായി. സഹീർ മച്ചിങ്ങൽ, ഹമീദ് കാരയിൽ, എ സാദിഖ്, ഇ പി പ്രകാശൻ,  ജൂലി, കേശവൻ, വി കെ ഹംസ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News