അവർ നോട്ടെഴുതുന്നു; കൊടുങ്ങല്ലൂരിലെ വിദ്യാർഥികൾക്കായി

കരുവാരക്കുണ്ട് തരിശ് ഗവ. എൽപി സ്കൂളിലെ കുട്ടികൾ പ്രളയക്കെടുതിയിലായ വിദ്യാർഥികൾക്കായി പാഠഭാഗങ്ങളുടെ നോട്ട് എഴുതി തയ്യാറാക്കുന്നു


വണ്ടൂർ പ്രളയക്കെടുതിയിലകപ്പെട്ട തൃശൂർ കൊടുങ്ങല്ലൂരിലെ കുരുന്നുകൾക്കായി നോട്ട‌ുപുസ്തകമൊരുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ രണ്ട‌് ദിവസമായി കരുവാരക്കുണ്ട് തരിശ് ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ.  ഇതുവരെ കണ്ടിട്ടില്ലാത്ത കൂട്ടുകാർക്കായി പ്രളയമെടുത്ത നോട്ടുകൾക്കുപകരം പുതിയവ ശ്രദ്ധയോടെ എഴുതിനൽകി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി. തൃശൂർ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ നാലാം ക്ലാസ‌് വിദ്യാർഥികൾക്കുള്ള പരിസരപഠനത്തിലെ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുടെ നോട്ടാണ് തയ്യാറാക്കിയത്. മൂന്ന‌ാം ക്ലാസിലെയും നാലാം ക്ലാസിലെയും നൂറോളം കുട്ടികൾ പങ്കെടുത്തു. അടുത്തദിവസംതന്നെ ഇവ കൈമാറും. പ്രധാനാധ്യാപിക കെ അനിത, പിടിഎ പ്രസിഡന്റ് കെ ടി ഹാരിസ്, വി സതീഷ് കുമാർ, എം മാനസ, സി മുഹ്സിന, എം കൃഷ്ണൻകുട്ടി, സ്കൂൾ ലീഡർ എ ആർ ആദിത്യരാജ്, അൻവിക സതീഷ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News