സംഭാവന ഇതുവരെ 4.13 കോടികോഴിക്കോട‌് പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി ജില്ലയിൽനിന്ന‌് ഇതുവരെ ലഭിച്ചത് 4,13,36,441  രൂപ. 13 മുതൽ 27 വരെയുള്ള കണക്കാണിത‌്. തിങ്കളാഴ‌്ച മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. വികെസിയുടെ വിവിധ ഗ്രൂപ്പുകളിൽനിന്നായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക.  സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ സി ഉണ്ണി അനുജൻ രാജ 25 ലക്ഷം രൂപ നൽകി.  താമരശ്ശേരി റീജണൽ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങൾ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണിയാട്ടുകുടി സാൻഡ്, ലങ്ക സാൻഡ്, പന്തലായനി സാൻഡ് ആൻഡ‌് സ്റ്റോൺ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാർ സ്റ്റോൺ ക്രഷർ, പവർ സ്റ്റോൺ പ്രൊഡക്ട‌്സ‌്, സാഫ സ്റ്റോൺ ക്രഷർ, ആൽഫ ബ്രിക്‌സ് ആൻഡ് മെറ്റൽസ്, പ്രൊഫൈൽ സാൻഡ്‌സ്, പ്രൊഫൈൽ മെറ്റൽസ്, പ്രൊഫൈൽ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയിൽ മാക്കി, ജോജി ജോസഫ് എന്നിവരും തിങ്കളാഴ‌്ച ഒരു ലക്ഷം രൂപവീതം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റസിഡന്റ‌്സ് അസോസിയേഷനുകൾ തുക സമാഹരിച്ചു  നൽകിയിട്ടുണ്ട‌്. Read on deshabhimani.com

Related News