ബക്രീദ‌്‐ഓണത്തിരക്കിൽ നഗരം

നഗരത്തിൽ സജീവമായ തെരുവ്‌ കച്ചവട വിപണി


 കോഴിക്കോട‌് ഏതെടുത്താലും 50, നോട്ടം ഒന്ന‌് നേട്ടം പലത‌്, പരസ്യങ്ങളെ വെല്ലുന്ന വാചകങ്ങളുടെ ആരവമാണ‌് തെരുവിലും കടകളിലും. വസ‌്ത്രവും ചെരിപ്പും പൂവും ഭക്ഷ്യവസ‌്തുക്കളും വാങ്ങാനെത്തിയവർ. പ്രളയക്കെടുതി ആഘോഷത്തിന‌് തിളക്കം കുറച്ചെങ്കിലും തിരക്ക‌് ഇല്ലാതായിട്ടില്ല. മാനാഞ്ചിറക്ക‌് സമീപം തെരുവ‌് കച്ചവടവും ആരംഭിച്ചിട്ടുണ്ട‌്. പെരുന്നാൾത്തലേന്ന‌് അവസാനവട്ട ഷോപ്പിങ്ങിനായി എത്തിയവരുടെ നിരയായിരുന്നു   ചൊവ്വാഴ‌്ച. മൂന്ന‌ുദിനം കഴിഞ്ഞെത്തുന്ന ഓണം ലക്ഷ്യമിട്ട‌് എത്തിയവരും കൂടി ആയതോടെ നഗരം തിരക്കിലമർന്നു.  മഴ നിന്നതോടെ ആളുകൾ വിപണിയിലേക്കിറങ്ങിത്തുടങ്ങി. ഓണം‐ബക്രീദ‌് മേളകളിലെല്ലാം കഴിഞ്ഞ രണ്ട‌് ദിവസമായി തിരക്കുണ്ട‌്. ആളുകൾ ഒന്നിച്ച‌് എത്തുന്നതിനാൽ  സപ്ലൈകോയുടെ ഓണം ഫെയറിൽ നീണ്ട ക്യൂ ആണ‌്.  ഖാദി മേള, തൈക്കാട്ട‌് ഗ്രൗണ്ടിലെ ഹാൻഡ‌് ലൂം എക‌്സ‌്പോ തുടങ്ങിയ മേളകളില്ലെല്ലാം ആളുകളെത്തുന്നുണ്ട്‌. Read on deshabhimani.com

Related News