മകളെ പീഡിപ്പിക്കാൻ സഹായം ചെയ്ത കേസ് ; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണംനാദാപുരം പ്രായപൂർത്തിയാവാത്ത  മകളെ പീഡിപ്പിക്കാൻ സഹായം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയും ഡിവൈഎഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. മാതാവിന്റെ പിന്തുണയോടെ കേരളത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ കുട്ടി പീഡനത്തിനിരയായത്‌  സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.  അഞ്ചാം ക്ലാസ്സ് മാത്രം വിദ്യാഭ്യാമുളള  കുട്ടി അഞ്ച് പേർക്കെതിരെയാണ് പരാതി നൽകിയത്‌. ഇപ്പോൾ മാതാവ് മാത്രമാണ് അറസ്റ്റിലായിരിക്കുന്നത് .ഇവർക്ക് പുറമേ നാലു പേർ കൂടി പിടിയിലാവാനുണ്ട് . ഇവരെ ഉടൻ  അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ  കൊണ്ടുവരാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News