ദുരിതബാധിതർക്ക് സുരക്ഷിത ഭവനമൊരുക്കും: ടി പിവടകര ദുരിതം നേരിടുമ്പോൾ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറി താമസിക്കുന്നവർക്ക് സുരക്ഷിതമായ ഭവനമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. വെളളപ്പൊക്കം പോലുളള ദുരിതം നേരിടുമ്പോൾ അനേകം പാവങ്ങൾ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക്   മാറി താമസിക്കേണ്ട അവസ്ഥയാണുള്ളത്.  ഇത് മാറണം. എല്ലാവർക്കും സുരക്ഷിതമായ വീട് ഒരുക്കണം. വടകരയിൽ നവകേരള നിർമിതിയുടെ വിഭവ സമാഹരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  റോഡുകൾ, പാലങ്ങൾ എന്നിവ പുനർനിർമിക്കേണ്ടതുണ്ട്.  പുതിയൊരു തൊഴിലന്തരീക്ഷവും ഉണ്ടാവണം. കാർഷിക മേഖലയിലും അനിവാര്യമായ മാറ്റം വേണം. ദുരിതാശ്വാസ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിന്  ഒരു അടിസ്ഥാനവുമില്ല.ഫണ്ട് നൽകാനായി സർക്കാർആരിലും നിർബന്ധവും സമ്മർദവും ചെലുത്തുന്നില്ലെന്നും മന്ത്രി  പറഞ്ഞു. പ്രളയാനന്തരം കേരളത്തെ പുതുക്കിപ്പണിയുന്നതിന് എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിദ്യാർഥികളും പൊതുജനങ്ങളും വ്യവസായികളുമെല്ലാം മനസ്സറിഞ്ഞ് നവകേരള നിർമിതിക്കായി സഹായം നൽകുകയാണ്. ഈ ഘട്ടത്തിൽ ഇതിന‌് വിരുദ്ധമായി അനാവശ്യമായി നടക്കുന്ന ചർച്ചകൾ ശരിയല്ലെന്നും  മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News