ആദ്യനാൾ ഒന്നരക്കോടിയിലേറെവടകര നവകേരള നിർമിതിക്കുള്ള വിഭവ സമാഹരണത്തിന് ജില്ലയിൽ ഉജ്വല തുടക്കം.  വടകരയിലും കുറ്റ്യാടിയിലും ചേർന്ന സിറ്റിങ്ങിൽ മന്ത്രിമാർ ഒന്നരക്കോടിയിലേറെ രൂപയാണ‌് സ്വീകരിച്ചത‌്. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ വടകരയിൽ നിന്ന് 72,94,373 രൂപ ലഭിച്ചപ്പോൾ കുറ്റ്യാടിയിൽ നിന്ന്  സമാഹരിച്ചത് 84,39,594 രൂപ. ആദ്യനാൾ ജില്ലയിൽനിന്ന‌് ആകെ ലഭിച്ചത് 1,57,33,967 രൂപ. വടകരയിൽ രാവിലെ ഒമ്പതിന് ആരംഭിച്ച സിറ്റിങ് പന്ത്രണ്ടര വരെ നീണ്ടു. കുറ്റ്യാടിയിൽ പകൽ മൂന്നിന് ആരംഭിച്ച  വിഭവസമാഹരണം ഏഴര വരെ നീണ്ടു. മന്ത്രിമാർക്ക് പുറമെ എംഎൽഎമാരായ സി കെ  നാണു, ഇ കെ വിജയൻ, പാറക്കൽ അബ്ദുള്ള, നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, ദുരിതാശ്വാസനിധി സ്പെഷ്യൽ ഓഫീസർ കെ വി മോഹൻകുമാർ, കലക‌്ടർ യു വി ജോസ്,  ആർഡിഒ  വി അബ്ദുറഹിമാൻ, തഹസിൽദാർ പി കെ സതീഷ്കുമാർ എന്നിവർ പങ്കെടുത്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ 89 ചെക്കുകളാണ് വടകരയിൽ മന്ത്രിമാർ സ്വീകരിച്ചത്. തുക കൈപ്പറ്റിയതിന്റെ രസീതി റവന്യു അധികൃതർ അപ്പപ്പോൾ തന്നെ കൈമാറി.സംഭാവന നൽകിയവർക്ക്  നികുതി ഇളവും ലഭിക്കും. ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 12 വരെ ഫറോക്ക് എംഎൽഎയുടെ ഓഫീസിലും പകൽ മൂന്നുമുതൽ ഏഴുവരെ കോഴിക്കോട് കലക്ടറേറ്റ് ഓഫീസിലും സംഭാവന സ്വീകരിക്കും. 13ന് രാവിലെ ഒമ്പതുമുതൽ 12 വരെ താമരശേരി റസ്റ്റ്ഹൗസിലും പകൽ മൂന്നുമുതൽ ഏഴുവരെ മുക്കം സർവീസ് സഹകരണ ബാങ്കിലും 15ന് രാവിലെ 10 മുതൽ 12വരെ കൊയിലാണ്ടി ടൗൺ ഹാളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ഫണ്ട് ഏറ്റുവാങ്ങും. പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കഴിഞ്ഞദിവസംവരെ വടകര താലൂക്ക് ഓഫീസിൽ 93 ലക്ഷം രൂപ 93 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ചൊവ്വാഴ‌്ച ലഭിച്ച സഹായം. Read on deshabhimani.com

Related News