സ്വർണത്തിളക്കവുമായി ജിൻസനെത്തി

ജിൻസൺ ജോൺസണെ ഡിവൈഎഫ‌്ഐ പ്രവർത്തകർ പേരാമ്പ്ര ടൗണിലൂടെ ആനയിക്കുന്നു


കോഴിക്കോട്/ പേരാമ്പ്ര ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാവ‌്  ജിൻസൺ ജോൺസണ് നാട്ടിൽ ആവേശകരമായ സ്വീകരണം. കരിപ്പൂർ വിമാനത്താവളത്തിലും പേരാമ്പ്രയിലും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും വരവേൽപ്പ‌് നൽകി. കരിപ്പൂർ വിമാനത്താവളത്തിൽ ചക്കിട്ടപാറ പൗരാവലിയും  ജില്ലാ സ‌്പോർട‌്സ‌് കൗൺസിലും ചേർന്ന‌്  സ്വീകരണം നൽകി. മാതാപിതാക്കളായ ജോൺസണും ശൈലജയും മകനെ സ‌്നേഹപൂർവം എതിരേറ്റു. സ‌്പോർട‌്സ‌് കൗൺസിൽ ജില്ലാ പ്രസിഡന്റ‌് കെ ജെ മത്തായി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ‌് ഷീജ ശശി, വൈസ‌് പ്രസിഡന്റ‌്  കെ സുനിൽ, അ‌ത‌്‌ലറ്റിക‌്സ‌് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ടി എം അബ‌്ദുറഹിമാൻ, വി കെ തങ്കച്ചൻ, ആദ്യകാല പരിശീലകൻ കെ എം പീറ്റർ, എ കെ മുഹമ്മദ് അഷ‌്റഫ്, ഇ എസ‌് ജെയിംസ്, സണ്ണി, ജയൻ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.   ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് കെ സജീഷ് ഹാരാര്‍പ്പണം നടത്തി. തുറന്ന വാഹനത്തിൽ ആനയിച്ചു. ജില്ലാ ജോയിന്റ‌് സെക്രട്ടറി പി കെ അജീഷ്, ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ്, പ്രസിഡന്റ് പി എസ് പ്രവീണ്‍, സി കെ രൂപേഷ്, ഇ എം ശ്രീജിത്ത്, കെ വി അനുരാഗ‌്, സജിദാസ‌്, അർജുൻ മോഹൻ, സിപിഐ എം ഏരിയാ സെക്രട്ടറി  എൻ പി ബാബു, കർഷക സംഘം ഏരിയാ സെക്രട്ടറി പി ബാലൻ അടിയോടി എന്നിവര്‍ പങ്കെടുത്തു. ജില്ലാ അ‌ത‌്‌ലറ്റിക‌്സ‌് അസോസിയേഷൻ ആഭിമുഖ്യത്തിൽ 15ന് രാവിലെ 8.30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ സ്വീകരണം നൽകും.  മന്ത്രി ടി പി രാമകൃഷ്ണൻ ഉപഹാരം സമ്മാനിക്കും. Read on deshabhimani.com

Related News