കാരുണ്യപ്രവർത്തനത്തിൽ വിദ്യാർഥികൾ മാതൃകയാവണം: മന്ത്രി ടി പിവടകര പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിൽ വിദ്യാർത്ഥികൾ മാതൃകപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കാരുണ്യപ്രവർത്തനത്തിൽ മാതൃകകാട്ടാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം. സംസ്ഥാന അധ്യാപക അവാർഡ് നേടിയ പുതുപ്പണം ജെഎൻഎം ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി സി സത്യനാഥന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി കെ നാണു എംഎൽഎ അധ്യക്ഷനായി. വിദ്യാർഥികൾ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദരിതാശ്വാസനിധിയിലേക്കുള്ള ആദ്യഗഡുവായ മൂന്നരലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി.  മുനിസിപ്പൽ ചെയർമാൻ കെ ശ്രീധരൻ, വൈസ് ചെയർ പേഴ്സൺ പി ഗീത, വി ഗോപാലൻ,  എഇഒ എം വേണുഗോപാലൻ, കെ ടി കെ ചന്ദ്രി, പി രജനി, കെ വത്സല, പി കെ സിന്ധു, പി ബാലൻ, എം ഇ സുരേഷ്, പിടിഎ പ്രസിഡന്റ് എ പി മോഹനൻ, കെ കുഞ്ഞിക്കണ്ണൻ, നല്ലാടത്ത് രാഘവൻ, ഹെഡ് മാസ്റ്റർ വി ജയകുമാർ, പ്രൊഫ കെ കെ മുഹമ്മദ്, സി പി ചന്ദ്രൻ, പി എം അശോകൻ, പി അച്യുതൻ, കെ എം നാരായണൻ, ഹംസഹാജി, കെ പ്രമോദൻ, എ കുഞ്ഞമ്മദ്,  സിന്ധു ബി എസ്, ടി സി സത്യനാഥൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News