മനുഷ്യബന്ധങ്ങൾക്ക് കാവൽ നിൽക്കുന്ന കവിതകൾ കരുത്തേകുന്നു: കെ ഇ എൻനാദാപുരം ആൾക്കുട്ടക്കൊലപാതങ്ങൾക്ക് ഭരണകൂടം കൂട്ടുനിൽക്കുന്ന ആശങ്ക നിറഞ്ഞ കാലഘട്ടത്തിൽ, മനുഷ്യബന്ധങ്ങൾക്ക് കാവൽ നിൽക്കുന്ന കവിതകളാണ് കേരളത്തിന് കരുത്തു പകരുന്നതെന്ന്  കെ ഇ എൻ. ശ്രീനി എടച്ചേരിയുടെ 'ഫ്രെയിമിൽ പെടാത്ത ഒരാൾ'  എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ആശയങ്ങൾ പരാജയപ്പെടുന്നിടത്ത് കവിതയിലെ ആശയങ്ങൾ ഒരുസമൂഹത്തിന്  ശക്തിപകരുകയാണ്. ശക്തമായ ആശയയങ്ങളിലധിഷ്ഠിതമായ കവിതകളാണ് നല്ല മനുഷ്യരെ  സൃഷ്ടിക്കുന്നത്.  ഫാസിസത്തിന് വേരൂന്നാൻ സാധിക്കാത്ത കേരളത്തെ തകർക്കാനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ  ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തും കേരളീയർക്ക് കവിതകളിലൂടെ ലഭിക്കുന്നു. അത് കൊണ്ടാണ് മോദി സർക്കാർ എഴുത്തുകാരെ കൊന്നൊടുക്കുകയും അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്യുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പി ഹരീന്ദ്രനാഥ് അധ്യക്ഷനായി. ശിവദാസ് പുറമേരി പുസ്തകം ഏറ്റുവാങ്ങി. സജീവൻ മൊകേരി പുസ്തക പരിചയം നടത്തി.രാജൻ ചെറുവാട്ട്, രാധാകൃഷ്ണൻ എടച്ചേരി, പ്രേമൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News