മഴ നനഞ്ഞ്‌, കുളിരണിഞ്ഞ്‌ മഴ ക്യാമ്പ്‌ മടപ്പള്ളി മഴയുടെ ഭിന്ന ഭാവങ്ങൾ അറിഞ്ഞും കുളിരണിഞ്ഞും കുട്ടികളുടെ മഴ ക്യാമ്പ്‌ ആവേശമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സെസൈറ്റി നേതൃത്വത്തിലുള്ള എഡ്യൂ പ്രോജക്ട്‌ സംഘടിപ്പിച്ചതാണ്‌ കുട്ടികൾക്കായി മഴ ക്യാമ്പ്‌. ജില്ലയിലെ 180 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തതോടെ  രണ്ട്‌ ദിവസങ്ങളിലായി കൗമാര വസന്തം  വിരിയിച്ച്‌ മഴയിൽ ആറാടി.  രക്ഷിതാക്കളും അധ്യാപകരുമായി മുപ്പത്‌ േപരും ക്യാമ്പിൽ പങ്കാളികളായി. ശരീരം ചൂടാകുമ്പോൾ മഴ നനഞ്ഞാലും അസുഖമൊന്നുമുണ്ടാകില്ലെന്നും കുട്ടികളിൽ തിരിച്ചറിവായി. പ്രകൃതിയെ സ്‌നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും പക്ഷിമൃഗാദികളെ സ്‌നേഹിക്കുന്നതിനും പരിസ്ഥിതി ബോധം സൃഷ്ടിക്കുന്നതിനും മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കാനുമാണ്‌ മഴക്യാമ്പ്‌ സംഘടിപ്പിച്ചത്‌. കോഴിക്കോട്‌ വാഗ്‌ഭാനന്ദ ട്രസ്‌റ്റ്‌, കൊയിലാണ്ടി ടാലന്റ്‌, വടകര മേപ്പയിൽ നവോദയ കലാവേദി, മടപ്പള്ളി ഓൾഡ്‌ സ്‌റ്റുഡന്റ്‌ അസോസിയേഷൻ, ഉണ്ണികുളം ജന നന്മ, കുറ്റ്യാടി സീഗേറ്റ്‌, മുക്കം അൽഫറോക്ക്‌ എന്നീ എട്ട്‌ പഠന കേന്ദ്രങ്ങളിൽ നിന്നാണ്‌ കുട്ടികൾ ക്യാമ്പിനെത്തിയത്‌. നോവലിസ്‌്റ്റ്‌ പി വത്സല ഉദ്‌ഘാടനം ചെയ്‌തു. സർഗാലയ സിഇഒ പി പി ഭാസ്‌കരൻ അധ്യക്ഷനായി. വാഗ്‌ഭടാനന്ദ എഡ്യൂ പ്രൊജക്ട്‌ കോ‐ഓർഡിനേറ്റർ ടി ദാമോദരൻ, കെ ജയരാജ്‌, പ്രൊഫ. ഹരീന്ദ്രനാഥ്‌, പത്മനാഭൻ, സി കെ സോമൻ എന്നിവർ സംസാരിച്ചു. ആനന്ദൻ പേക്കട, ശശിധരൻ മനേക്കര, പത്മനാഭൻ എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News