പികെഎസ‌് ജില്ലാ സമ്മേളനം പേരാമ്പ്രയിൽകോഴിക്കോട‌് പട്ടികജാതി ക്ഷേമസമിതി(പികെഎസ‌്) ജില്ലാ സമ്മേളനം 14, 15 തീയതികളിൽ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ നടക്കും. 14ന‌് രാവിലെ ഒമ്പതരയ‌്ക്ക‌്  പതാക ഉയർത്തലിനുശേഷം ചേരുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ‌് എംപി ഉദ‌്ഘാടനം ചെയ്യും. 276 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന നേതാക്കളായ എസ‌് അജയകുമാർ, വേലായുധൻ വള്ളിക്കുന്ന‌്, കൊട്ടറ വാസുദേവ‌് എന്നിവർ പങ്കെടുക്കും. 14ന‌് വൈകിട്ട‌് നാലിന‌് ആയിരക്കണക്കിന‌് പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനവും  പൊതുസമ്മേളനവുമുണ്ടാകും. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ‌് കെ രാധാകൃഷ‌്ണൻ, പി മോഹനൻ, എസ‌് അജയകുമാർ എന്നിവർ സംസാരിക്കും.   Read on deshabhimani.com

Related News