ട്രെയിനിൽ കടത്തവെ 2 കിലോ കഞ്ചാവ് പിടികൂടിവടകര ട്രെയിൻ വഴി കടത്തുകയായിരുന്ന രണ്ടുകിലോവരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 22610 കോയമ്പത്തൂർ‐മംഗളൂരു ഇന്റർസിറ്റി എക്സിപ്രസിലാണ് ഒരുകിലോ തൊള്ളായിരം ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് രണ്ടുകെട്ടുകളിലായി സൂക്ഷിച്ച കഞ്ചാവ് ബർത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. എക്സൈസിന്റെ നീക്കം മനസിലാക്കിയ പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.  ആർപിഎഫ് എസ്ഐ സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ ആർ ജയരാജ്, ഹാരിസ്, സോമസുന്ദരൻ, രാജഷേ്കുമാർ, രൂപേഷ്, സീമ, തുഷാര എന്നിവരുടെ നേതൃത്വത്തലായിരുന്നു പരിശോധന.  കഴിഞ്ഞ ദിവസം വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നും 40 കിലോ പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. ഓണസീസണിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻവഴി വ്യാപകമായി കഞ്ചാവും ലഹരി വസ്തുക്കളും കടത്തുന്നതായി രഹസ്യവിവരമുണ്ട്. ഇതേത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്.  അനധികൃത പുകയില ഉൽപ്പന്നങ്ങൾ വൻതോതിലാണ് വടകരയിലെത്തുന്നത്.  മംഗലാപുരം, ഗോവ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച വൻശൃംലയാണ് ഇതിന് പിന്നിൽ. പിടിയിലാകുമെന്ന് ഉറപ്പായാൽ പ്രതികൾ മുങ്ങുകയാണ് പതിവ്. പലപ്പോഴും പുലർച്ചെ വടകരയിലെത്തുന്ന തീവണ്ടികളിലാണ് അനധികൃത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവുമെത്തിക്കുന്നത്.    Read on deshabhimani.com

Related News