പ്രവാസിയെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി ആക്രമിച്ചുതാമരശേരി കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ  ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ ദേശീയപാതയിൽ നെല്ലാങ്കണ്ടിക്ക് സമീപമാണ് സംഭവം. കാറിൽ സഞ്ചരിച്ച പൂനൂർ തേക്കുംതോട്ടം പൂവ്വത്തോട്ടത്തിൽ ഇസ്മായിലും കുടുംബവുമാണ് ആക്രമണത്തിനിരയായത്.  കാറിന്റെ ഇടതുവശത്തെ ഗ്ലാസ് അക്രമിസംഘം തല്ലിത്തകർത്തു. കോഴിക്കോട്ടുനിന്ന്  വീട്ടിലേക്കുവരുമ്പോഴാണ് സംഭവം.   മദ്യലഹരിയിൽ റോഡിന് നടുവിലൂടെ ബൈക്കോടിച്ചു  പോവുകയായിരുന്നു യുവാക്കൾ. ഏറെനേരം പുറകെ കാത്തിരുന്ന കാർ  സൈഡ് ലഭിച്ചപ്പോൾ ബൈക്കിനെ മറികടന്നതാണ്  ഇവരെ പ്രകോപിപ്പിച്ചത്. ബൈക്കിൽ ഓവർടേക്ക് ചെയ്‌തെത്തിയ രണ്ടുപേർ കാർ നിർത്താൻ ആവശ്യപ്പെട്ടു. നിർത്താൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കാറിന് മുന്നിലിട്ട് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് സൈഡ് ഗ്ലാസ് അടിച്ചുതകർത്തത്. ഗ്ലാസ് തല്ലിത്തകർക്കുന്നതിനിടെ കൈമുറിഞ്ഞ ഇവർ തൊട്ടടുത്തുള്ള കടയിൽനിന്ന് കൈകഴുകിയാണ് പോയതെന്ന് അറിയുന്നു. ഈ സമയം റോഡിൽ നാട്ടുകാരും കുറവായിരുന്നു. ഇതിനിടെ അക്രമി സംഘം ഒരു കാറിൽ കയറി രക്ഷപ്പെട്ടു. കാറിലുള്ളവർ താമരശേരി താലൂക്കാസ്പത്രിയിൽ ചികിത്സ തേടി.  സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ കുറിച്ച് കൊടുവള്ളി പൊലീസ് അന്വേഷണം  ആരംഭിച്ചു. Read on deshabhimani.com

Related News