ഇത് അർഹതയ്ക്കുള്ള അംഗീകാരംനാദാപുരം കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിലും സേവനതൽപ്പരരാക്കുന്നതിലും മുഖ്യപങ്കുവഹിച്ച് അധ്യാപകനെ തേടി സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജ്കുമാറിനിത് അർഹതക്കുള്ള അംഗീകാരമായി. ഗണിത ശാസ്ത്ര അധ്യാപകനായ അദ്ദേഹം 2009 മുതൽ ഹയർ  സെക്കണ്ടറി പ്രിൻസിപ്പലായി  സേവനമനുഷ്ഠിച്ച് വരികയാണ്. പലർക്കും ബാലികേറാമലയായ ഗണിത ശാസ്ത്രത്തെ  വേറിട്ട അധ്യാപന രീതിയിലൂടെ രസകരമാക്കിത്തീർത്തോടെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറി.   ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറിയെ ജില്ലയിലെ മികവുറ്റ സ്കൂളായി ഉയർത്തുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. ഹയർ സെക്കൻഡറിയിലെ  എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം ഒരുക്കുന്നതിലും ക്ലാസ്സുകളിലെല്ലാം ലൈബ്രറി സ്ഥാപിക്കുന്നതിലും ഇദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് സാധ്യമായി.  നാട്ടറിവുകളും കൃഷി വിജ്ഞാനവും സമന്വയിപ്പിച്ചുള്ള പ്രവർത്തന  പദ്ധതികൾ, എടച്ചേരി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും കളിക്കോപ്പുകൾ നൽകിയ 'സ്നേഹ സമ്മാനം', സ്കൂളിനടുത്ത്  ഒരേക്കറോളം സ്ഥലത്തുള്ള നെൽകൃഷിയും അദ്ദേഹത്തിന്റെ മികവുകളാണ്. കരിയർ ഗൈഡൻസ്, ട്രോമാ കെയർ വളണ്ടിയർ, ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്.  അധ്യാപക ദമ്പതികളായ പി ഗോവിന്ദമാരാരുടെയും  കെ കാർത്യായനിയുടെയും മകനാണ്. ഡെപ്യൂട്ടി തഹസിൽദാർ എം രേഖയാണ് ഭാര്യ. അതുൽ രാജ്, ശ്രീദേവി രാജ്. നാദാപുരം എന്നിവർ മക്കളാണ്.    Read on deshabhimani.com

Related News