കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് താലൂക്കിൽ എസ്ഐക്ക് ഉജ്വല വിജയം വടകര കോളേജ് യൂനിയൻ തെരെഞ്ഞെടുപ്പിൽ താലൂക്കിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. മടപ്പള്ളി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ്, ശ്രീനാരായണ കോളേജ് വടകര, കോർപ്പറേറ്റീവ് കോളേജ്, കടത്തനാട്ട് കോളേജ്, ചോമ്പാല സിഎസ്ഐ എന്നിവിടങ്ങളിൽ എസ്എഫ്ഐ തിളക്കമായ വിജയമാണ് കരസ്ഥമാക്കിയത്. വടകര കോ‐ഓപ്പറേറ്റീവ് കോളേജിൽ എബിവിപി, എംഎസ്എഫ്, കെഎസ്യു സഖ്യത്തെ തൂത്തെറിഞ്ഞ് എസ്എഫ്ഐ മിന്നും വിജയം നേടി.  മടപ്പള്ളി ഗവ. കോളേജിൽ അന്നജാസ്മിനെ ചെയർമാനായും അമൽജിത്തിനെ ജനറൽ സെക്രട്ടറിയായും ജിജോ, വിഷ്ണു പ്രസാദ് എന്നിവരെ യുയുസിയായും തെരെഞ്ഞെടുത്തു. വടകര എസ്എൻ കോളേജിൽ അനുദേവ് ചെയർമാനായും ഗോകുൽ ജനറൽ സെക്രട്ടറിയായും സജ്ഞയ്, രാജ് കിരൺ എന്നിവവെ യുയുസിയായും തെരെഞ്ഞെടുത്തു. വടകര കോ‐ഓപ്പറേറ്റീവ് കോളേജിൽ എസ് എസ് അർജുൻ ചെയർമാനായും, കെ അർജ്ജുൻ അനറൽ സെക്രട്ടറിയായും സജിൽ യുയുസിയായും തെരെഞ്ഞെടുക്കപ്പെട്ടു. കടത്തനാട്ട് കോളേജിൽ നന്ദുകൃഷ്ണ ചെയർമാനായും ആനന്ദ് ജനറൽ സെക്രട്ടറിയായും അമൽ യുയുസിയായും തെരെഞ്ഞെടുത്തു.  കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ നാദാപുരം മേഖലയിലെ കോേളജുകളിൽ എസ് എഫ് ഐ ക്ക് ഉജ്ജ്വല വിജയം. നാദാപുരം ഗവ.കോളജിലെ മുഴുവൻ മേജർ സീറ്റിലും എസ് എഫ് ഐ വിജയക്കൊടി  പാറിച്ചു. നാദാപുരം ഗവ.കോളജിലെ 16 സീറ്റിൽ 13 സീറ്റും എസ് എഫ് ഐ നേടി.യു യു സി യായി കെ അശ്വന്ത് ,ചെർമാൻ പി അബിൽ ,വൈസ് ചെയർമാൻ കെ അഭിരാമി  , ജനറൽ സെക്രട്ടറി എം പി അനുശ്രി ,എഡിറ്റർ ആൻലി ഡയാസ്,ജനറൽ ക്യാപ്റ്റൻ അശ്വന്ത് ,ജോ സെക്രട്ടറി കെ അനുഷ, ഫൈൻ ആർട്സ് സെക്രട്ടറിയായി എ ആർ അശ്വതി എന്നിവർ വിജയിച്ചു.കല്ലാച്ചി ഐഎച്ച്ആർഡി കോളജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. നാദാപുരം ടി ഐ എം ബിഎഡ് ട്രയിനിംഗ് കോളജിൽ യുയു സിയായി എസ് എസ് ഐ സ്ഥാനാർത്ഥി അശ്വിൻ വിജയിച്ചു.  നാദാപുരം മലബാർ ആർട്സ് ആന്റ് സയൻസ് വുമൺസ് കോളജിൽ യു യു സിയായി എസ് എഫ് ഐ യിലെ അനഘ തെരഞ്ഞെടുക്കപ്പെട്ടു. കല്ലാച്ചി എം ഇ ടി കോളജിൽ കെമസ്ട്രി ,ഫിസിക്സ് അസോസിയേഷനുകൾ എസ് എഫ് ഐ നേടി. പയന്തോങ്ങ് ഹൈടെക് ആർട്സ് ആന്റ് സയൻസ് കോളജിൽ കെമിസ്ട്രി അസോസിയേഷൻ, ഒന്നാം വർഷ റപ്പ് സ്ഥാനാർഥികൾ വിജയിച്ചു. കല്ലാച്ചി ഐഎച്ച്ആർ ഡി യിൽ യുയു സിയായി കെ ശ്രീരാഗു ,ചെർമാനായി ആര്യയും നേരത്തെ  തെരഞ്ഞെെടുക്കപ്പെട്ടിരുന്നു. കുന്നുമ്മൽ മേഖലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൊകേരി ഗവ.കോളജിലും, കുറ്റ്യാടിസഹകരണ കോളജിലും എസ്.എഫ്.ഐ ക്ക് എതിരില്ലാത്ത വിജയം. മൊകേരി ഗവ: കോളജിൽ 16 സീറ്റിൽ 16ഉം എസ്എഫ്ഐ എതിരില്ലാതെ വിജയംനേടിയിരുന്നു.ചെയർമാൻ നിഖിൽ ചന്ദ്രൻ ,,ജനറൽ സെക്രട്ടറി സൗമ്യ, യു.യു.സി.അഭിനവ്.ബി.വി.കുറ്റ്യാടിസഹകരണ കോളജിൽ 13 സിറ്റിൽ 13ഉം എസ്എഫ്ഐ. നേടി.ചെയർമാൻ ഏ വി ആദർശ് വിശ്വം. വൈസ് ചെയർപേഴ്സൺ കെ പി വിനയ ജനറൽ സെക്രട്ടറി പി എംഅരുൺശങ്കർ, യുയുസി.അനുവിന്ദ്. ഒ.പി. ഫൈൻ ആർട്സ് വി നവനീത്, എഡിറ്റർ വി ആർ ജിഷിത എന്നിവരെ തെരെഞ്ഞെടുത്തു. Read on deshabhimani.com

Related News