കുഞ്ഞിന്റെ കൊല പുറത്തറിഞ്ഞത‌് നാട്ടുകാരുടെ ഇടപെടലിൽ   ബാലുശേരി  നവജാത ശിശുവിനെ കഴുത്തറുത്ത‌് കൊന്നതിന്റെ നടുക്കത്തിൽനിന്ന‌് വിട്ടുമാറാെതെ നിർമല്ലൂർ ഗ്രാമം. ഞായറാഴ‌്ച പുലർച്ചെ  രണ്ടോടെയാണ‌് വലിയമല കുഴിയിൽ റിൻഷ താൻ പ്രസവിച്ച കുഞ്ഞിനെ കഴുത്തറുത്ത‌് കൊന്ന വിവരം ഗ്രാമവാസികൾ അറിയുന്നത‌്. പ്രസവിച്ച കുഞ്ഞിനെ ആരുമറിയാതെ ഉപേക്ഷിക്കാനുള്ള റിൻഷയുടെ നീക്കം നാട്ടുകാർ തടയുകയായിരുന്നു. റിൻഷയുടെ അയൽവാസികളാണ‌് കുഞ്ഞിന്റെയും അമ്മയുടെയും നിലവിളികേൾക്കുന്നത‌്. നാട്ടുകാരുടെ സന്ദർഭോചിത ഇടപെടലാണ‌് സംഭവം പുറത്തറിയാനായത‌്. രാവിലെമുതൽതന്നെ നിരവധിയാളുകൾ നിർമലൂരിലെ വലിയ മലകുഴിയിൽ എത്തിയിരുന്നു. പലരും സങ്കടത്തോടെയാണ‌് വീട്ടിൽനിന്ന‌ിറങ്ങിയത‌്. നൊന്തുപെറ്റ അമ്മക്കിത‌് ചെയ്യാൻ കഴിഞ്ഞല്ലോ  എന്ന വിലാപമായിരുന്നു അയൽപക്ക സ‌്ത്രീകളിലേറെയും പറഞ്ഞത‌്.  രണ്ടുവർഷമായി ഭർത്താവുമായി പിരിഞ്ഞ‌് അമ്മ റീനക്കും സഹോദരൻ റിൻഷാദിനുമൊപ്പമാണ‌് റിൻഷ താമസിച്ചിരുന്നത‌്. നിത്യരോഗിയാണ‌് അമ്മ. സാമ്പത്തിക പിന്നോക്കാവസ്ഥയിലാണ‌് റിൻഷയുടെ കുടുംബം. കേട്ടുകേൾവി മാത്രമുള്ള സംഭവം തൊട്ടടുത്തുമെത്തിയല്ലോ എന്ന നടുക്കത്തിലാണ‌് നിർമല്ലൂർ ഗ്രാമം. Read on deshabhimani.com

Related News