കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ സുഖയാത്രക്ക‌് ട്രാഫിക് ക്ലബ‌്  ബാലുശേരി ബസ് യാത്ര  സൗകര്യപ്രദമാക്കാൻ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ട്രാഫിക് ക്ലബ്ബ് തുണയാകും. രണ്ടായിരത്തഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ഭൂരിപക്ഷം പേരും  ബസ് യാത്രക്കാരാണ്. ഇവരെ സഹായിക്കാനാണ് 50 അംഗ ട്രാഫിക് സേന രൂപീകരിച്ചത്. ബാലുശേരി പൊലീസ് അധികൃതരുടെ സഹായത്തോടെ ഇവർക്കുള്ള പരിശീലനം  പൂർത്തിയാക്കി. സബ് ഇൻസ്പെക്ടർ കെ സുമിത്കുമാർ ട്രാഫിക്  ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ കെ ശിവദാസൻ, കെ കെ  അഷ്റഫ്, എൻ കെ ബാലൻ, സി കെ സത്യൻ, എം കെ യൂസഫ്, കെ സി രാജൻ, കെ കെ ഹമീദ് എന്നിവർ സംസാരിച്ചു. മൾടിമാർട് മാനേജിങ‌് ഡയറക്ടർ നന്മന മുസ്തഫ ക്ലബ്ബ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. സബ് ഇൻസ്പെക്ടർ കെ കെ ഹാഷിം, സാജൻ പുതിയോട്ടിൽ എന്നിവർ പരിശീലനത്തിന‌് നേതൃത്വം നൽകി.    Read on deshabhimani.com

Related News