പകർച്ചവ്യാധികളെ പ്രതിരോധിച്ച് ആരോഗ്യവകുപ്പ്കോട്ടയം ജില്ലയിലെ പ്രളയ മേഖലകളിൽ പകർച്ചവ്യാധികൾ തടയാനുളള പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. 81 മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ച് എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും  നിരന്തരം മെഡിക്കൽ ക്യാമ്പുകൾ നടത്തിയത് ഫലം കണ്ടതായും ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.  പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രിവരെയുളളവയിലെ സാധാരണ സേവനത്തെ ബാധിക്കാത്ത തരത്തിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ 1.14 ലക്ഷത്തിലധികം പേർക്ക് മെഡിക്കൽ ക്യാമ്പുകളിലൂടെ ആരോഗ്യ സേവനം നൽകിയത്. മെഡിക്കൽ കോളേജ് പിജി വിദ്യാർഥികളും ഐഎംഐയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് മെഡിക്കൽ ക്യാമ്പ് നയിച്ചത്.      Read on deshabhimani.com

Related News