കാട്ടുപന്നി വീടിനുള്ളിൽ കുടുങ്ങി  പാമ്പാടി  നാട്ടിലിറങ്ങിയ കാട്ടുപന്നി വീടിനുള്ളിൽ കുടുങ്ങി. പാമ്പാടി തോംസൺ സ്റ്റുഡിയോ ഉടമ ഷെറിയുടെ കെകെ റോഡരികിലുള്ള വീട്ടിലാണ് വ്യാഴാഴ്ച രാത്രി ഒമ്പതിന‌് കാട്ടുപന്നിയെ കണ്ടെത്തിയത്.  ഷെറിയുടെ മകൻ നവീൻ കാറുമായി വീട്ടിലേക്ക് വരുമ്പോഴാണ് പന്നിയെ പട്ടി ഓടിച്ചു കയറ്റിയിട്ടുണ്ടെന്ന വിവരം അയൽവാസിയായ യുവാവ് അറിയിച്ചത്. വാഹനം കണ്ട് പന്നി വിരണ്ടോടി ഒന്നാം നിലയിലേക്കുള്ള ഗോവണിയിൽ കയറി. പടി കയറിയ പന്നി തിരിച്ചിറങ്ങുമ്പോഴേക്കും മുകളിലെത്തെയും താഴത്തെയും ഗേറ്റുകൾ പൂട്ടി ഉള്ളിലാക്കി.  ഗേറ്റ് പൊളിക്കാൻ വലിയ പരാക്രമമാണ് പന്നി നടത്തിയത്. എസ‌്ഐ യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ പാമ്പാടി പൊലീസ് എത്തി സ്ഥലത്ത‌് കാവൽ ഏർപ്പെടുത്തി.  രാത്രി പന്ത്രണ്ടോടെ എരുമേലിയിൽനിന്നെത്തിയ ഫോറസ‌്റ്റ‌് അധികൃതർ പന്നിയെ കുടുക്കിട്ട‌് പിടിച്ചു. തുടർന്ന‌് കൂട്ടിനുള്ളിലാക്കി കൊണ്ടുപോയി.  പന്നി കുടുങ്ങിയ വിവരമറിഞ്ഞ് നിരവധി ആളുകളാണ് കാണാൻ എത്തിയത‌്.  കിഴക്കൻ മേഖലയിൽ നിന്നും ഏതെങ്കിലും വാഹനത്തിൽ അകപ്പെട്ട‌് കാട്ടുപന്നി ഇവിടെ എത്തിയതാകാമെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. കെകെ റോഡരികിൽ ഇടുക്കി ജില്ലയിൽ നിന്ന് വരുന്ന ലോറികൾ പാർക്ക് ചെയ്യാറുണ്ട്. സമീപത്തെ തോട്ടിലൂടെ പ്രളയജലത്തിൽ പന്നി  ഒഴുകി വന്നതാണെന്നും സംശയിക്കുന്നു.     Read on deshabhimani.com

Related News