ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കണംഏറ്റുമാനൂർ   എസ് ഹരീഷിന്റെ 'മീശ' എന്ന നോവൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിസേർച്ച് സ്കോളേഴ് അസോസിയേഷന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ എംജി യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രൊഫ. കെ എം കൃഷ്ണൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഹരികുമാർ ചങ്ങമ്പുഴ, എഴുത്തുകാരിയായ ലിജി മാത്യു, ഓൾ കേരള റിസേർച്ച് സ്കോളേഴ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി വിജിഷ്, എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം ആര്യാ രാജൻ, യൂണിറ്റ് സെക്രട്ടറി  വൈശാഖ് എന്നിവർ സംസാരിച്ചു. എകെആർഎസ്എ  യൂണിറ്റ് സെക്രട്ടറി വി സി ഷെനു സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം  എം ഡി എബിൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News