നീലിമംഗലം പാലം തുറന്നു

നീലിമംഗലം പാലം ഉദ‌്ഘാടനം ചെയ‌്തശേഷം മന്ത്രി ജി സുധാകരൻ പാലത്തിലൂടെ നടന്നുവരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ എന്നിവർ സമീപം


 കോട്ടയം കാത്തിരിപ്പിനൊടുവിൽ എംസി റോഡിലെ നീലിമംഗലം പാലം ജനങ്ങൾക്ക‌് തുറന്നുകൊടുത്തു. ബലം സംബന്ധിച്ച‌് എല്ലാ ആശങ്കകളും പരിഹരിച്ചശേഷമാണ‌് പാലം തുറന്നത‌്. മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനം ചെയ‌്തു.  പണിതീർന്ന‌് രണ്ടു വർഷത്തിനു ശേഷമാണ‌് പാലം തുറക്കുന്നത‌്. മീനച്ചിലാറിനു കുറുകെ നിർമിച്ച പാലത്തിന‌്  പൊതുമരാമത്ത‌് വകുപ്പിന്റെ പരിശോധനയിൽ ബലക്കുറവില്ലെന്ന‌് കണ്ടെത്തിയിരുന്നു. ലോക ബാങ്ക‌് വായ‌്പയുപയോഗിച്ച‌് ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെ നടക്കുന്ന എംസി റോഡ‌് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ‌് നീലിമംഗലം പാലം നിർമിച്ചത‌്. മൂന്നു കോടിയാണ‌് ചെലവ‌്. സമാന്തരമായുള്ള പഴയ പാലത്തിലൂടെയും വാഹനങ്ങൾക്ക‌് പോകാം. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. അഡ്വ. കെ സുരേഷ്കുറുപ്പ് എംഎൽഎ മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവ് എൻജിനിയർ സി രാകേഷ്  റിപ്പോർട്ട‌് അവതരിപ്പിച്ചു. മുൻ എംഎൽഎ വി എൻ വാസവൻ, നഗരസഭാ ചെയർപേഴ്‌സൺ പി ആർ സോന, കൗൺസിലർമാരായ പി പി ചന്ദ്രകുമാർ, എം ഇ റെജിമോൻ, അഡ്വ. കെ ജയകുമാർ, ലീനാമ്മ ജോസഫ‌്, സിപിഐ എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, പി കെ ആനന്ദക്കുട്ടൻ, ടി സി ബിനോയ‌്, പ്രിൻസ‌് ലോപ്പസ‌് എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News